Monday, May 20, 2019 Last Updated 29 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 11.42 AM

മുടിവളരാന്‍ വിക്‌സ് തേച്ചാല്‍ മാതിയോ; അനുഭവം വിവരിച്ച് യുവതിയുടെ വീഡിയോ

vicks helpful

ഒട്ടുമിക്ക ആളുകളുടെയും പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിലും മുടി വളരാത്തതും. മുടി വേഗത്തില്‍ വളരാനായി നിരവധി പരീക്ഷണങ്ങള്‍ മിക്കവരും നടത്താറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന എന്തും പരീക്ഷിക്കാറുമുണ്ട്. ബ്യൂട്ടി ടിപ്സായി കാണുന്നതൊക്കെ പരീക്ഷിച്ചാല്‍ പ്രശ്നത്തിലാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് വ്ലോഗറായ ഒരു പെണ്‍കുട്ടി.

മുടി വളരാന്‍ ഒലിവ് ഓയിലും വിക്സും പുരട്ടിയാണ് താന്‍ വെട്ടിലായതെന്ന് പെണ്‍കുട്ടി പറയുന്നു. ഒലിവ് ഓയിലും വിക്സും കൂടി ചേര്‍ത്ത് ആഴ്ചയില്‍ രണ്ട് തവണ തേച്ചാല്‍ മുടി കൊഴിച്ചില്‍ മാറുമെന്നും പുതിയ മുടി വളരുമെന്നു കണ്ടാണ് പെണ്‍കുട്ടി ഇത് പരീക്ഷിച്ചത്. ഉപയോഗിച്ച ചിലര്‍ നല്ല ഫലം കിട്ടിയെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതോടെ ആത്മവിശ്വാസം കൂടിയ പെണ്‍കുട്ടി ഇത് പരീക്ഷിക്കുകയായിരുന്നു.

ആദ്യ പത്തുദിവസത്തിനുള്ളില്‍ തന്നെ ഫലം കണ്ടുതുടങ്ങിയെന്നും ചെറിയ മുടികള്‍ ധാരാളമായി വളര്‍ന്നുവെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ മൂന്നാമത്തെ ആഴ്ച മുതല്‍ വിക്സ് തലയോട്ടിയില്‍ തേച്ചപ്പോള്‍ തലവേദന തുടങ്ങി. സഹിക്കാന്‍ പറ്റാത്തത്ര തലവേദന. പിറ്റേദിവസവും അതേസമയത്ത് തലവേദന. മൂന്ന് ദിവസം അടുപ്പിച്ച് തലവേദന ഉണ്ടായപ്പോഴും പെണ്‍കുട്ടി വിക്സിനെ സംശയിച്ചില്ല.

എന്നാല്‍, അടുത്ത തവണ വികിസ് പുരട്ടിയപ്പോഴും തലവേദന ഉണ്ടായപ്പോഴാണ് കാരണക്കാരന്‍ വിക്സ് ആണെന്ന് മനസ്സിലായത്. ചെറിയ തലവേദന അല്ല സങ്കല്‍പിക്കാന്‍ കഴിയുന്നതിനും അധികമായിരുന്നു താന്‍ അനുഭവിച്ചത്. വീണ്ടും കുറച്ചു ദിവസത്തോളം വേദന തുടര്‍ന്നു. മുടിവളരും എന്നതു സത്യം തന്നെ, പക്ഷെ ഇത്തരം ബ്യൂട്ടി ടിപ്സുകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ചു കൂടി ചിന്തിക്കണമെന്ന് പെണ്‍കുട്ടി പറയുന്നു.

Ads by Google
Thursday 18 Apr 2019 11.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW