Thursday, June 27, 2019 Last Updated 34 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 11.41 AM

അല്‍കോബാര്‍ യു എഫ് സി ഫുട്‍ബോൾ മേള : ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ -19 ന്

uploads/news/2019/04/302454/Gulf180419e.jpg

ദമാം : സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ പ്രവാസി ഫുട്‌ബോള്‍ കൂട്ടായ്മയായ അല്‍കോബാര്‍ യുനൈറ്റഡ് എഫ് സി പത്താം വാര്‍ഷിക സമാപന പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗള്‍ഫ് കോ സെവന്‍സ് സോക്കറിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ വെള്ളിയാഴ്ച്ച നടക്കും.

വ്യാഴാഴ്ച നടന്ന പ്രീ ക്വർട്ടർ മത്സരങ്ങളിൽ ഒന്നിനെതിരെ രണ്ടുഗോളിന് സ്പോർട്ടിങ് ഖാലിദിയയെ പരാജയപ്പെടുത്തി ദമാംസോക്കറും, ഖതീഫ് എഫ്സിയെ പരാജയപ്പെടുത്തി ഫോർസ എഫ്സിയും, ഒന്നിനെതിരെ മൂന്നുഗോളിന് അഡിഡാ ഡെക്കോറിനെ പരാജയപ്പെടുത്തി ആർ പി എം ഖാലിദിയയും ക്വാർട്ടറിൽ കടന്നു.. കളിയിലെ കേമന്മാരായി നിയാസ് (ദമാം സോക്കർ ) അമീർ (ഫോർസ ) റഊഫ് (ഖാലിദിയ ) എന്നിവരെ തെരെഞ്ഞെടുത്തു. വെള്ളിയാഴ്ച്ച നടന്ന ആദ്യ മത്സരത്തിൽ യൂത്ത് ക്ലബ്ബ് റെയിൻബോക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളിന്റെ ജയം നേടി. തുല്ല്യ ശക്തികൾ തമ്മിലുള്ള രണ്ടാം മത്സരത്തിൽ അൽഅബീർ ദല്ല എഫ്‌സി യും മലബാർ എഫ്‌സിയും ഓരോ ഗോൾ നേടി സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ കണ്ടെത്തി. ടൈ ബ്രേക്കറിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ദല്ല എഫ്‌സി വിജയം നേടി.

മൂന്നാമത്തെ മത്സരത്തിൽ കെപ്‌വക്കെതിരെ മാഡ്രിഡ്‌ എഫ്‌സി ഏക ഗോളിന്റെ വിജയം നേടി ക്വാർട്ടറിലേക്ക് മുന്നേറി. അവസാന മത്സരത്തിൽ ഗൊർണാത്ത സ്പോർട്സ് യുണൈറ്റഡ് എഫ്‌സി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഇoകോ ക്ലബ്ബിനെ പരാജയപ്പെടുത്തി. കളിയിലെ കേമന്മാരായി യഥാക്രമം വിഷ്ണു (യൂത്ത് ക്ലബ്ബ്) ഷാഹിൽ (ദല്ല എഫ്‌സി) നസീർ (മാഡ്രിഡ്‌) സുബിൻ (യുഎഫ്‌സി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ദമാമിലെ സാമൂഹിക സാംസ്ക്കാരിക കായിക രംഗത്തെ പ്രമുഖരായ മുഹമ്മദ് കുട്ടി കോഡൂർ, ഡൊ: അബ്ദുൽ സലാം കണ്ണിയൻ, പി.കെ അബ്ദുൽ റഹീം, അ ഷ് റഫ് വാണിയമ്പലം, ഷാജി അബ്ദുള്ള പള്ളത്ത് പറമ്പിൽ , റോണി , സകീർ വള്ളക്കടവ്, മണി പത്തിരിപാല, മൻസൂർ മങ്കട, സമദ് കാസർകോട്, ഷനൂബ് കൊണ്ടോട്ടി, ഷഫീർ മണലൊടി എന്നിവർ മത്സരണങ്ങളിലെ മികച്ച കളിക്കാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ദുറഹ് മാൻ, നസീം വാണിയമ്പലം, അർഷദ് വാഴക്കാട്, ഷിഹാസ് എന്നിവർ കളി നിയന്ത്രിച്ചു.

ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ യാണ് സൈഹാത്തിലെ ഇസഡ് ഫൈവ് സ്റ്റേഡിയത്തില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി കാൽ പന്ത് പ്രേമികളാണ് മേള വീക്ഷിക്കാനെത്തുന്നത്. ഏപ്രിൽ 25 ന് സെമി ഫൈനൽ മത്സരവും ഏപ്രിൽ 26 ന് കലാശപ്പോരാട്ടവും നടക്കും വിജയികൾക്ക് ഗൾഫ്‌കോ ട്രോഫിയും കാശ് അവാർഡും, റണ്ണേഴ്‌സിന് അൽ ഫൈസലിയാ ട്രാവൽസ് & ടൂറിസം ട്രോഫിയും കാശ് അവാർഡും സമ്മാനിക്കും. റാഷിദ്, വസീൽ വട്ടാറ, ജസീൽ ചേന്ദമംഗല്ലൂർ, നജീബ് അലനല്ലൂർ എന്നിവർ സംഘാടനത്തിന് നേത്യത്വം നൽകി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 18 Apr 2019 11.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW