Thursday, May 23, 2019 Last Updated 28 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 11.37 AM

ത്രിവര്‍ണ്ണ തിളക്കത്തില്‍ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി യു ഡി എഫ് കൺവൻഷൻ

uploads/news/2019/04/302452/Gulf180419d.jpg

ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേത്രത്വത്തില്‍ യു ഡി എഫ് കൺവൻഷൻ സംഘടിപ്പിച്ചു. ഐ സി സി അശോക ഹാളില്‍ നടന്ന കൺവൻഷൻ എ ഐ സി സി മാധ്യമ വക്താവ് ഡോ. ഷമാ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മോദിയുടെ നേതൃത്തിൽ കേന്ദ്രത്തിൽ നടക്കുന്ന അഴിമതിയും വര്‍ഗീയ അജണ്ടകളും നിറഞ്ഞ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താകുംവരുന്നതെരെഞ്ഞെടുപ്പെന്ന് ഡോ. ഷമാ മുഹമ്മദ്പറഞ്ഞു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്സമീർ ഏറാമല യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമകാലീനഇന്ത്യയുടെ പ്രതീക്ഷയും,രഹൂല്‍ഗാന്ധി രാജ്യത്തിന്‍റെകരുത്താണെന്നും ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു.

അക്രമ രാഷ്ടീയത്തിന് ഇരയായി രക്തസാക്ഷിത്വം വഹിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷ്, ശരത്ത് ലാൽ എന്നിവരുടെ വീടു സന്ദർശിച്ചവരാരും അക്രമ രാഷ്ടീയത്തെ പോത്സാഹിപ്പിക്കുന്ന ഇടതുപക്ഷ, എൻ ഡി എ മുന്നണികൾക്കൊന്നും വോട്ടു നല്കില്ലന്നും, കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ സിപിഎം, ബിജെപി പാർട്ടികൾ നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ വിധിയെഴുതുമെന്നും , കേരളത്തിലെ ഇരുപത് ലോക് സഭാ മണ്ഡലങ്ങളിലും യു ഡി എഫ് മുന്നണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മുഖ്യ പ്രഭാഷണത്തിൽ കെ പി സി സി മീഡിയ കോർഡിനേറ്റർ അഡ്വ. ബി ആർ എം ഷഫീർ പറഞ്ഞു.

ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി ബദറുൽ സമാ മെഡിക്കൽ സെന്ററുമായി സഹകരിച്ചു ഇൻകാസ് പ്രവർത്തകർക്കായി ഏർപ്പെടുത്തിയ ആജീവനാന്ത മെഡിക്കൽ കാർഡ് അഡ്വ. ബി ആർ എം ഷഫീറിൽ നിന്നും കരീം നടക്കലും, ഇൻകാസ് കമ്മിറ്റിയുടെ വോട്ടു വിമാനത്തിന്റെ ടിക്കറ്റുകൾ ഡോ.ഷമാ മുഹമ്മദിൽ നിന്നും അഷ്റഫ് വടകരയും ഏറ്റു വാങ്ങി. ഏറെ ഉപകാരപ്രദമായ മെഡിക്കൽ കാർഡ് ഇൻകാസ് പ്രവർത്തകർക്ക് ലഭ്യമാക്കിയതിന്, ബദറുൽ സമാ മെഡിക്കൽ സെൻറർ പ്രതിനിധി റിനു ജോസഫിന് മെമന്റോ നല്കി ആദരിച്ചു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹി ആഷിഖ് അഹമ്മദ്, യു ഡി എഫിന്റേയും രാഹുൽ ഗാന്ധിയുടേയും തിരഞ്ഞെടുപ്പ് പ്രചരണത്തിനും, വിജയത്തിനും വേണ്ടി കെ പി സി സി ഡിജിറ്റൽ മീഡിയയ്ക്കു വേണ്ടി നിർമ്മിച്ച പ്രൊമോഷണൽ ഓഡിയോ ഏന്റ് വീഡിയോയുടെ സ്വിച്ച് ഓൺ കർമ്മം ഡോ. ഷമാ മുഹമ്മദ് നിർവ്വഹിച്ചു. കെ എം സി സി പ്രസിഡന്റ് സാം ബഷീർ, കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി റാഫി, ഇൻകാസ്- ഒഐസിസി ഗ്ലോബൽ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജോൺ ഗിൽബർട് , നാസർ വടക്കേകാട്, സുരേഷ് കരിയാട്, അൻവർ സാദത്ത് എന്നിവർസംസാരിച്ചു.. മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഒഐസിസി ഇൻ ചാർജായ കെ പി സി സി സിക്രട്ടറി എൻ സുബ്രഹ്മണ്യം, കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ് എന്നിവരും കേരളത്തിലെ ഇരുപത് യു ഡി എഫ് സ്ഥാനാർത്ഥികളും വീഡിയോ കോൺഫ്രൻസിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ഇൻകാസ് ജനറൽ സിക്രട്ടറി. മനോജ് കൂടൽ സ്വാഗതവും ട്രഷറർ നൗഷാദ് ടി കെ നന്ദിയും പറഞ്ഞു. കണ്‍വന്‍ഷന്‍റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി വിശിഷ്ടാതിഥികളായ ഡോ. ഷമാ മുഹമ്മദ്, ബി ആർ എം ഷഫീർ എന്നിവരെ ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിയാസ് ചെരിപ്പത്ത്, ഫാസിൽ വടക്കേ കാട്, വനിതാ വിങ്ങ് പ്രസിഡന്റ് ഷമീറ അബ്ദുള്ള എന്നിവർ ആദരിച്ചു

.

ഷഫീക്ക്അറക്കല്‍

Ads by Google
Thursday 18 Apr 2019 11.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW