Sunday, June 23, 2019 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 11.31 AM

‘വെളിച്ചം’ കുടുംബസംഗമം നാളെ

uploads/news/2019/04/302449/Gulf180419b.jpg

ദോഹ:ഫനാര്‍ സംഘടിപ്പിക്കുന്ന നാലാമത് വെളിച്ചം കുടുംബ സംഗമം നാളെ ദോഹ ആസ്‌പെയര്‍ ഡോം സോണില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൂന്ന് സ്‌റ്റേഡിയങ്ങളിലായി വ്യത്യസ്തങ്ങളായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പൊതുസമ്മേളനത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍, ഉനൈസ് പാപ്പിനിശ്ശേരി, ഡോ. അബ്ദുല്‍ അഹദ് മദനിഎന്നിവര്‍ സംസാരിക്കും.

രാവിലെ 9 മണി മുതല്‍ 11 മണി വരെ ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളിലായി കുട്ടികള്‍ക്കായുള്ള ചിത്രരചാനാ, ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍നടക്കും .ഉച്ചതിരിഞ്ഞ് ഒരേ സമയം രണ്ടു വേദികളിലായി യുവജന സംഗമവും വനിതാ സംഗമവും വൈകുന്നേരം പൊതു സമ്മേളനവും സമ്മാനവിതരണവും നടക്കും. '

പ്രബുദ്ധ യൗവനം പ്രകാശിത സമൂഹം' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഒന്നാം സെഷനില്‍ ഹാഫിദ് അബ്ദുല്ല തിരൂര്‍ക്കാടും രണ്ടാം സെഷനില്‍ എന്‍ വി സകരിയ മൗലവിയും മൂന്നാം സെഷനില്‍ എംഎം അക്ബറും സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സോവനീര്‍ ചെയര്‍മാന്‍ ഹുസൈന്‍ മുഹമമദ്, രക്ഷാധികാരി അബ്ദുല്‍ അസീസ്, അബ്ദുല്‍ അഹദ്മദനി, മുനീര്‍സലഫി മങ്കട, അബ്ദു റഊഫ് കൊണ്ടോട്ടി, മുഹമ്മദലി ഒറ്റപ്പാലം പങ്കെടുത്തു.

ഷഫീക്ക്അറക്കല്‍

Ads by Google
Thursday 18 Apr 2019 11.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW