Thursday, May 23, 2019 Last Updated 28 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 11.30 AM

ഖത്തര്‍ കെ.എം.സി.സി വോളിബോള്‍ ടൂര്‍ണമെന്‍റ് ഫൈനല്‍ നാളെ

uploads/news/2019/04/302448/Gulf180419a.jpg

ദോഹ:ഖത്തര്‍ കെ.എം.സി.സി സ്പോര്‍ട്സ് വിംഗ്സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍,ഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയുമായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വൈകുന്നേരം ഏഴു മണിമുതലാണ് മത്സരം ആരംഭിക്കുക .

ആനാണ്ടി മൊയ്തുഹാജി സ്മാരക റോളിങ് ട്രോഫിക്കും കുലുപ്പവയല്‍ അഹമ്മദ് സ്മാരക റണ്ണേര്‍സ് അപ്പ് റോളിങ് ട്രോഫിക്കും വേണ്ടിയുള്ള പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിലെ പ്രശസ്തരായ 12 താരങ്ങള്‍ വിവിധ ടീമുകളെ പ്രതിനിധീകരിച്ചു കളിക്കളത്തിലിറങ്ങും.. ഈ മാസം 11 മുതല്‍ ലീഗടിസ്ഥാനത്തില്‍ ഖത്തറിലെ വിവിധ വോളിബോള്‍ ടീമുകള്‍ തമ്മില്‍ മാറ്റുരച്ച ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ കെഎംസിസി നാദാപുരം, കെഎംസിസി കടത്തനാട് ഫൈറ്റഴ്‌സ് വടകര, കെഎംസിസി കുറ്റിയാടി, ഏഷ്യന്‍പോളി ക്ലിനിക് മാത്‌സ് ഖത്തര്‍ എന്നീ ടീമുകളാണ് സെമിഫൈനല്‍ പ്രവേശനം നേടിയത്.

ചാമ്പ്യന്‍ഷിപ്പ് നേടുന്ന ടീമിന് നാദാപുരം മണ്ഡലം കെഎംസിസി നല്‍കുന്ന ആനാണ്ടി മൊയ്തുഹാജി റോളിങ് ട്രോഫിയും ഒരു ലക്ഷം രൂപ പ്രൈസ് മണിയും ലഭിക്കും. റണ്ണേഴ്‌സപ്പിന് പേരാമ്പ്ര മണ്ഡലം കെഎംസിസി നല്‍കുന്ന കുലുപ്പവയല്‍ അഹമ്മദ് സ്മാരക റോളിങ് ട്രോഫിയും 75,000 രൂപ പ്രൈസ് മണിയുമാണ് സമ്മാനം. മൂന്നും ,നാലും സ്ഥാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം റോട്ടാന വാലറ്റ് ആന്റ് ലിമോസിന്‍ കമ്പനി നല്‍കുന്ന ട്രോഫിയും 30000, 20000 എന്നിങ്ങനെ പ്രൈസ് മണിയും ലഭിക്കും. ക്യു സ്റ്റാര്‍ ട്രേഡിങ് കമ്പനി മുഖ്യ പ്രായോജകരും സെയ്ദിന്റെ ചായക്കട ഗോള്‍ഡണ്‍ സ്‌പോണ്‍സറുമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

നാളെ നടക്കുന്ന ഫൈനലിനോടനുബന്ധിച്ചുള്ള സമാപന പരിപാടിയില്‍ ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍, സ്‌പോര്‍ട്്‌സ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, ഇന്ത്യന്‍ എംബസിഉദ്ധ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനറും ഖത്തര്‍ ചന്ദ്രിക ഗവേര്‍ണിങ് ബോര്‍ഡ് അംഗവുമായ ഡോ. സമദ്, കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, , കായിക വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട്, ജനറല്‍ കണ്‍വീനര്‍ സലാം നാലകത്ത്, ടൂര്‍ണമെന്റ് കണ്‍വീനര്‍മാരായ അസീസ് എടച്ചേരി, റസാഖ് റോട്ടാന, ഫായിസ് ആരോമ(ക്യൂസ്റ്റാര്‍), സഈദ്(സഈദിന്റെ ചായക്കട), മൂജീബ് കോയശ്ശേരി, നൗഫല്‍ സികെ, അജ്മല്‍ തെങ്ങലക്കണ്ടി എന്നിവര്‍ പങ്കെടുത്തു.

ഷഫീക്ക്അറക്കല്‍

Ads by Google
Thursday 18 Apr 2019 11.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW