Sunday, May 19, 2019 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 11.05 AM

അഭിനയിച്ച സിനിമയിലെ പാട്ട് പാടി കൈയ്യടി നേടി തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി; വൈറലായി വീഡിയോ

singing song

തൃശൂര്‍ : തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപിയുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. വിഷു ആഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ വടക്കുനാഥ ക്ഷേത്ര മൈതാനത്ത് ബോലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിഷു സന്ധ്യയില്‍ തിളങ്ങിയ സുരേഷ് ഗോപിയുടെ വീഡിയോയാണ് ശ്രദ്ധേയമായത്.

ഗാനമേളക്കിടെ വേദിയിലെത്തിയ സുരേഷ് ഗോപി മറ്റ് ഗായകര്‍ക്കൊപ്പം പാട്ടുപാടുകയായിരുന്നു. താന്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' എന്ന ഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. വിഷു തലേന്നായ ശനിയാഴ്ച രാത്രിയായിരുന്നു പരിപാടി. മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാലും പരിപാടിയില്‍ പങ്കെടുത്തു. നിരവധി പേരാണ് പരിപാടി കാണാനെത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW