Tuesday, May 21, 2019 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 10.54 AM

'അനന്തമായ ആഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും പ്രയത്നത്തിന്റെയും പ്രതീകം'; നെഞ്ചില്‍ റോസാപ്പൂ ടാറ്റൂ കുത്തി സാനിയ ഇയ്യപ്പന്‍

actress sania iyyappan

2018-ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പന്‍ മലയാള സിനിമയില്‍ ശ്രദ്ധേയയായത്. ക്വീനില്‍ എത്തുന്നതിന് മുന്‍പ് ബാലതാരമായി സാനിയ മലയാളത്തില്‍ സജീവമായിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷാ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.

മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ ലൂസിഫറില്‍ ശ്രദ്ധേയമായ വേഷം സാനിയ ചെയ്തിരുന്നു. ഇപ്പോള്‍ സാനിയ ശ്രദ്ധേയയാകുന്നത് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച ഒരു ചിത്രത്തിലൂടെയാണ്. നെഞ്ചില്‍ നീല നിറത്തിലുള്ള റോസാപ്പൂവിന്റെ ചിത്രം ടാറ്റൂ ചെയ്താണ് സാനിയ എത്തിയിരിക്കുന്നത്. കറുത്ത ഓഫ് ഷോള്‍ഡര്‍ ടോപ്പില്‍ ടാറ്റൂ കാണുന്ന രീതിയിലുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ''അനന്തമായ ആഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും പ്രയത്നത്തിന്റെയും പ്രതീകമാണിത്. വസ്തുക്കളുടെ സൗന്ദര്യത്തെയും പ്രതീക്ഷയേയുമാണ് ഈ നീലപ്പൂവ് പ്രതിനിധീകരിക്കുന്നത്'' - സാനിയ കുറിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW