Tuesday, July 02, 2019 Last Updated 12 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 10.42 AM

ജിം ക്യാരിയുടെ ജീവിതം നാമെല്ലാം മാതൃകയാക്കണം, ഒന്നുമില്ലായ്മയില്‍ നിന്നും പൊരുതി കയറി നേടിയ ജീവിത വിജയം

jim carrey

കനേഡിയന്‍-അമേരിക്കന്‍ ചലച്ചിത്ര നടനും ഹാസ്യകലാകാരനുമാണ് ജെയിംസ് യൂജീന്‍ 'ജിം' ക്യാരി. ഏസ് വെഞ്ചുറ: പെറ്റ് ഡിക്ടറ്റീവ് എന്ന സിനിമയിലൂടെയാണ് ജിം ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അതിന്റെ രണ്ടാം ഭാഗമായ ഏസ് വെഞ്ചുറ: വെന്‍ നേച്ചര്‍ കോള്‍സ് എന്ന് ചിത്രത്തിലും ഇദ്ദേഹം മികച്ചപ്രകടനം കാഴ്ച്ച വച്ചു.

ദ മാസ്‌ക്ക്; ഡമ്പ് ആന്റ് ഡമ്പര്‍; മി, മൈസെല്‍ഫ് & ഐറീന്‍; ഫണ്‍ വിത്ത് ഡിക്ക് ആന്റ് ജെയിന്‍; ദ കേബിള്‍ ഗൈ; ലയര്‍ ലയര്‍; ബ്രൂസ് ഓള്‍ മൈറ്റി എന്നീ ചിത്രങ്ങള്‍ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലുള്ള ഇദ്ദേഹത്തിന്റെ മികവ് വെളിവാക്കുന്നവയാണ്. മാര്‍ച്ച് 14, 2008-ല്‍ പുറത്തിറങ്ങിയ ഹോര്‍ട്ടണ്‍ ഹിയേഴ്‌സ് എ ഹൂ അനിമേഷന്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഹോര്‍ട്ടണ് ശബ്ദം നല്‍കിയിരിക്കുന്നത് ക്യാരിയാണ്.

കോമഡി ഷോകളിലൂടെയും ചെറുകിട ടെലിവിഷന്‍ പരിപാടികളിലൂടെയും കലാരംഗത്ത് സജീവമായിരുന്ന ജിം ക്യാരി തന്റെ ആഗ്രഹങ്ങളെ എല്ലാം ലക്ഷ്യങ്ങളാക്കി വിജയപഥത്തിലെത്തിയ വ്യക്തിയാണ്. തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടെ നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയുമാണ് ജിം ക്യാരി അതിജീവിച്ചത്. കടുത്ത ദാരിദ്ര്യം, അപകര്‍ഷതാ ബോധം, പഠന വൈകല്യം, വിഷാദരോഗം, മാതാപിതാക്കളുടെ രോഗവും മരണവും എന്നതൊക്കെ ജിം ക്യാരി തന്റെ ജീവിതത്തില്‍ നേരിട്ടു.

1962 ജനുവരി 7 ന് നാലു സഹോദരങ്ങളില്‍ ഇളയവനായി കാനഡയിലെ ഒന്റേറിയോവിലാണ് ജിം ക്യാരിയുടെ ജനനം. സംഗീതജ്ഞനായിരുന്ന പിതാവ് പേഴ്‌സിക്യാരിയുടെ പരിമിതമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. പിതാവിന് തൊഴിലില്ലാതായപ്പോള്‍ പഠനത്തോടൊപ്പം രാത്രി കാലത്ത് തൊട്ടടുത്ത ഫാക്ടറികളില്‍ ക്ലീനിങ് ജോലിക്കു പോയാണ് ജിം ക്യാരി തന്റെ കുടുംബത്തെ പുലര്‍ത്തിയിരുന്നത്. ടോയ്ലറ്റ് ക്ലീനിങ്ങായിരുന്നു പ്രധാന ജോലി. ചെറുപ്പം മുതല്‍ അനുകരണകലയില്‍ പ്രത്യേക വൈഭവം ഉണ്ടായിരുന്ന ജിം നൂറിലേറെ പക്ഷിമൃഗാദികളുടെയും വ്യക്തികളുടെയും ഭാവങ്ങളും ശബ്ദവും അനുകരിക്കുമായിരുന്നു.

പിതാവിന്റെ പ്രോല്‍സാഹനവും ആയപ്പോള്‍ വ്യത്യസ്തമായ മുഖ ചേഷ്ടകളിലൂടെ ഹാസ്യത്തിന്റെ പുതിയൊരു മേഖലയിലേക്ക് ജിം ക്യാരി ചുവടുറപ്പിച്ചു. തന്റെ കഴിവിലുണ്ടായിരുന്ന പൂര്‍ണവിശ്വാസവും കഠിനപ്രയത്‌നം ചെയ്യാനുള്ള മനോഭാവവുമാണ് ഏതൊരു പ്രശ്‌നങ്ങളെയും അതിജീവിച്ച് വിജയത്തിലെത്താന്‍ ജിം ക്യാരിയെ പ്രാപ്തനാക്കിയതെന്ന് ഹോളിവുഡ് താരവും അദ്ദേഹത്തിന്റെ ആത്മമിത്രവുമായ നിക്കോളാസ് കേജ് വെളിപ്പെടുത്തുന്നു. സ്വതസിദ്ധമായ ശൈലിയിലുള്ള സംസാരത്തിനുള്ളിലെ കലര്‍പ്പില്ലാത്ത, വിമര്‍ശനമുനയുള്ള നര്‍മമാണ് ജിം ക്യാരിയെ ഹോളിവുഡിനു പ്രിയങ്കരനാക്കുന്നത്. സ്റ്റാണ്ട് അപ്പ് കോമേഡിയന്‍, നടന്‍, തിരകഥാകൃത്ത് എന്നിങ്ങനെ നീണ്ടു നില്‍ക്കുന്ന ജിം ക്യാരിയുടെ കരിയറിനെ ശ്രദ്ധേയമാക്കുന്നത് നിരീക്ഷണപാടവത്തോടെയുള്ള നര്‍മമാണ്.

Ads by Google
Thursday 18 Apr 2019 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW