Monday, April 22, 2019 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 10.12 AM

തന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം ആകുന്നു, ആരാധകരെ ഞെട്ടിച്ച് നടി മേഘ്‌നയുടെ വെളിപ്പെടുത്തല്‍

actress mekhna

നടി, നര്‍ത്തകി എന്ന നിലയില്‍ ശ്രദ്ധേയയായ താരമാണ് മേഘ്ന നായ്ഡു. ബോളിവുഡിലും നിരവധി ദക്ഷിണേന്ത്യന്‍ ഭാഷകളിലും മേഘ്‌ന അഭിനയിച്ചിട്ടുണ്ട്. വിജി തമ്പി സംവിധാനം ചെയ്ത സുരേഷ് ഗോപിച്ചിത്രം ബഡാ ദോസ്തിലും ഒരു ഗാനരംഗത്തില്‍ മേഘ്‌ന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ വിവാഹ വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്.

പ്രണയം മുതല്‍ വിവാഹം വരെ ആഘോഷിക്കപ്പെടുന്ന താരങ്ങളില്‍ നിന്ന് വ്യത്യസ്തയായി വിവാഹിതയായ ശേഷമാണ് മേഘ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. പോര്‍ച്ചുഗീസ് ടെന്നിസ് താരം ലൂയിസ് മിഗ്വെല്‍ റെയ്‌സിനെയാണ് മേഘ്‌ന വിവാഹം കഴിച്ചത്. ആറുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായത്. മിഗ്വെലിനേക്കാള്‍ നല്ലൊരു സുഹൃത്തിനെയും പങ്കാളിയേയും എനിക്ക് ലഭിക്കാനില്ല. മിഗ്വെല്‍, നിങ്ങളെ ജീവിത പങ്കാളിയായി ലഭിച്ച ഞാന്‍ അനുഗ്രഹീതയാണ്. എട്ട് വര്‍ഷമായി തുടരുന്ന ഈ യാത്ര സുന്ദരമാക്കിയതിന് നന്ദി അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അനാവശ്യമായി ആരുടേയും ശ്രദ്ധ തങ്ങളില്‍ പതിയാതിരിക്കാനാണ് തന്റെ വിവാഹ വാര്‍ത്ത മറച്ചു വെച്ചതെന്നാണ് മേഘ്ന പറയുന്നത്. താരങ്ങളുടെ പതിവ് ആര്‍ഭാട വിവാഹങ്ങളോട് തനിക്ക് താത്പര്യമില്ലെന്നും അവര്‍ പറയുന്നു. ഇതോടൊപ്പം താന്‍ വിവാഹിതയാണെന്ന് അറിഞ്ഞിട്ടും അത് പുറത്തുപറയാതിരുന്ന തന്റെ സുഹൃത്തുക്കള്‍ക്കും മേഘ്ന നന്ദി പറയുന്നു. മേഘ്നയുടെ ഈ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുന്നത് അവരുടെ ആരാധകരാണ്.

Ads by Google
Thursday 18 Apr 2019 10.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW