Sunday, June 30, 2019 Last Updated 31 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 09.13 AM

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ: ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രുഷയും പ്രത്യേക പ്രാര്‍ത്ഥനകളും

Christians,  Maundy Thursday

അന്ത്യ അത്താഴ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. പീഡനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്കൊപ്പം അന്ത്യത്താഴം കഴിച്ചതിന്റെയും ഓര്‍മ്മ പുതുക്കലാണ് ക്രൈസ്തവര്‍ക്ക് പെസഹ.

അന്ത്യത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ വീടുകളില്‍ വൈകിട്ട് കുരിശപ്പം മുറിക്കും. ഇത് പ്രത്യേകം തയാറാക്കിയ പാലുമായി ചേര്‍ത്താണ് കഴിക്കുന്നത്. അപ്പം മുറിക്കലിനു പിന്നാലെ പാന വായനയും നടക്കും. എറണാകുളം സെന്റ് മേരിസ് ബസിലിക്കയില്‍ കാല്‍കഴുകല്‍ ശുശ്രുഷയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി. പെസഹാ വ്യാഴത്തിലെ അവസാന കുര്‍ബാനയോടെ ഈസ്റ്റര്‍ ത്രിദിനത്തിന് തുടക്കമാകുകയാണ്. നാളെയാണ് ദു:ഖ വെള്ളി.

Ads by Google
Ads by Google
Loading...
TRENDING NOW