Friday, May 24, 2019 Last Updated 52 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 09.02 AM

ചിത്രീകരണം കഴിഞ്ഞ് തിരികെ വരുമ്പോളുണ്ടായ അപകടത്തില്‍ രണ്ട് തെലുങ്ക് ടെലിവിഷന്‍ നടിമാര്‍ മരിച്ചു

Bhargavi, Anusha Reddy

ഹൈദരാബാദ്: ചിത്രീകരണം കഴിഞ്ഞ് തിരികെ വരുമ്പോളുണ്ടായ അപകടത്തില്‍ രണ്ട് തെലുങ്ക് ടെലിവിഷന്‍ നടിമാര്‍ കൊല്ലപ്പെട്ടു. ഭാര്‍ഗവി (20) അനുഷാ റെഡ്ഡി (21) എന്നിവരാണ് കൊല്ലപ്പെട്ടത്. തെലുങ്കാനയിലെ വികരാബാദ് ജില്ലയില്‍ വച്ചായിരുന്നു അപകടം. സീരിയലിന്റെ ചിത്രീകരണത്തിന് ശേഷം ഹൈദരാബാദിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ചക്രിയ്ക്കും ഒപ്പമുണ്ടായിരുന്ന വിനയ് എന്നയാള്‍ക്കും സാരമായ പരിക്കുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി വെട്ടിച്ചപ്പോള്‍ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഭാര്‍ഗവി അപകടസ്ഥലത്തുവച്ചും അനുഷ ഹൈദരമാദിലുള്ള ഉസ്മാനിയ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. തെലങ്കാനയിലെ നിര്‍മല്‍ സ്വദേശിയായ ഭാര്‍ഗവി സി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന മുത്യാല മുഗ്ഗു എന്ന ജനപ്രിയ സീരിയലിലൂടെയാണ് പ്രശസ്തയായത്.

Ads by Google
Thursday 18 Apr 2019 09.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW