Friday, June 21, 2019 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 08.44 AM

ജയിച്ചിട്ടും സെമിയില്‍ എത്താനാകാതെ മാഞ്ചസ്റ്റര്‍ സിറ്റി ; ടോട്ടനം മറികടന്നു ; പോര്‍ട്ടോയെ തകര്‍ത്ത് ലിവര്‍പൂള്‍ സെമിയില്‍

uploads/news/2019/04/302430/tottanam.jpg

ലണ്ടന്‍: ജയിച്ചെങ്കിലും അവേഗോളിന്റെ പിന്‍ബലത്തില്‍ എതിരാളികള്‍ ആദ്യ നാലിലേക്ക് കയറിയ മത്സരത്തില്‍ ടോട്ടനം സിറ്റിയെ മറികടന്നപ്പോള്‍ പോര്‍ട്ടോയെ രണ്ടാം പാദത്തിലും പരാജയപ്പെടുത്തി ലിവര്‍പൂളും സെമിയിലെത്തി. യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയില്‍ കലാശപ്പോരാട്ടത്തിലേക്ക് എത്താന്‍ ലിവര്‍പൂളിന് നേരിടേണ്ടി വരിക കരുത്തരായ ബാഴ്‌സിലോണയെ. ടോട്ടനത്തിന് ഡച്ച് അട്ടിമറി വീരന്മാര്‍ അജാക്‌സ് ആംസ്റ്റര്‍ ഡാം എതിരാളികളാകും. കൊറിയന്‍ താരം സണ്‍ ഹോംഗ് മിന്നിന്റെ ഇരട്ടഗോളുകളായിരുന്നു ടോട്ടനത്തിനെ തുണച്ചത്.

മറുവശത്ത് സ്‌റ്റെര്‍ലിംഗിന്റെ ഇരട്ടഗോള്‍ പാഴായി. ഇംഗ്‌ളീഷ് ക്‌ളബ്ബുകളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സിറ്റിയാണ് ജയിച്ചതെങ്കിലും ആദ്യ മത്സരത്തിലെ ഒരു ഗോള്‍ ടോട്ടനത്തെ രക്ഷിച്ചു. 4-3 ന്റെ വീജയം സിറ്റി നേടിയപ്പോള്‍ അഗ്രിഗേറ്റ് സ്‌കോര്‍ 4-4 ആയി. എന്നാല്‍ എതിരാളികളായ സിറ്റിയുടെ മൈതാനത്ത് കൂടുതല്‍ എവേ ഗോളിന്റെ പിന്‍ബലമാണ് ടോട്ടനത്തെ തുണച്ചത്.

എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹംഗ് മിന്‍ ഏഴ്, പത്ത് മിനിറ്റുകളില്‍ ഗോള്‍ നേടി. ഇരുടീമുകളും ഗോളുകള്‍ അടിച്ചു കൂട്ടി മുന്നേറിയ മത്സരത്തില്‍ നാലാം മിനിറ്റില്‍ ആദ്യം ഗോള്‍ നേടിയത് സിറ്റിയായിരുന്നു. തൊട്ടുപിന്നാലെ സണ്‍ രണ്ടു തവണ വലയനക്കി ടോട്ടനത്തെ മുന്നിലെത്തിച്ചു. തൊട്ടു പിന്നാലെ ബെര്‍ണാഡോ സില്‍വ സിറ്റിക്കായി ഗോളടിച്ചു.

സ്‌കോര്‍ 3-2 ന് മുന്നില്‍ നില്‍ക്കേ രണ്ടാം പകുതിയില്‍ അഗ്യൂറോ കൂടി ഗോളടിച്ചതോടെ സിറ്റി സെമി ഉറപ്പിച്ചു. എന്നാല്‍ ഒന്നും അവസാനിച്ചില്ല. 73 ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ തലവെച്ച് ലോറന്റേ ഗോള്‍ നേടിയതോടെ എല്ലാം തീര്‍ന്നു. പ്രീമിയര്‍ലീഗ്, ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിങ്ങനെ ഒര സീസണില്‍ നാലു കിരീടമെന്ന സിറ്റിയുടെ സ്വപ്നത്തിനാണ് ഇതോടെ കര്‍ട്ടന്‍ വീണത്.

മറുവശത്ത് പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെമികച്ചു നിന്ന ലിവര്‍പൂള്‍ പോര്‍ച്ചുഗീസ് ക്‌ളബ്ബ് പോര്‍ട്ടോയെ 1-4 നായിരുന്നു മറികടന്നത്. സൂപ്പര്‍താരങ്ങളെല്ലാം ഗോളടിച്ച മത്സരത്തില്‍ സദിയോ മാനേ, മൊഹമ്മദ് സല, റോബര്‍ട്ടോ ഫിര്‍മിനോ, വാന്‍ ജിക്ക് എന്നിവര്‍ ലിവര്‍പൂളിനായി ഗോള്‍ നേടിയപ്പോള്‍ മിലിറ്റാവോയായിരുന്നു പോര്‍ട്ടോയുടെ ഗോള്‍ നേടിയത്. ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യ പാദത്തില്‍ ലിവര്‍പൂള്‍ 2-0 ന് ജയിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW