Tuesday, June 25, 2019 Last Updated 33 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 08.41 AM

അറസ്റ്റിന് മുന്‍പ് പെറു മുന്‍പ്രസിഡന്റ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് അകത്തു പോയി ആത്മഹത്യ ചെയ്തു

Alan García

പെറു മുന്‍ പ്രസിഡന്റ് അലന്‍ ഗാര്‍സിയ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. അഴിമതികേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിയലെത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. പ്രസിഡന്റായിരിക്കെ ബ്രസീലിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് കൈകൂലി വാങ്ങിയെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമഴ്ത്തിയിരുന്നത്.

പോലീസ് വീട്ടില്‍ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ഫോണ്‍ വിളിക്കാനുണ്ടെന്ന് പറഞ്ഞ് മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ വെടിയൊച്ചയും കേട്ടു. ശബ്ദം കേട്ടയുടനേ പോലീസ് വാതില്‍ തുറന്ന് അകത്ത് കയറി തലയില്‍ വെടിയേറ്റ് കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്.

ഉടന്‍തന്നെ തലസ്ഥാനമായ ലിമയിലെ ആശുപത്രിയിലേക്ക് എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ പ്രസിഡന്റിന്റെ വീട്ടില്‍ നാലോ അഞ്ചോ ആയുദ്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരത്തെ അലന്‍ ഗാര്‍സിയ നിഷേധിച്ചിരുന്നു. 1985 മുതല്‍ 1990 വരെയും 2006 മുതല്‍ 2011 വരെയും രണ്ടു കാലങ്ങളിലായി 10 വര്‍ഷകാലം പെറുവിന്റെ പ്രസിന്റായിരുന്നു അലന്‍ ഗാര്‍സിയ. മരണത്തെത്തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് പിന്തുണയ്ക്കുന്നവര്‍ പ്രകടനം നടത്തി.

Ads by Google
Thursday 18 Apr 2019 08.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW