Sunday, June 30, 2019 Last Updated 50 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 08.18 AM

'പതിനെട്ടാം പടിയില്‍ വീണയുമായി സെല്‍ഫി, അരവണ കൗണ്ടറില്‍ വിസ്പറും, സ്റ്റെയ്ഫ്രീയും വില്‍ക്കും, ഞങ്ങളുടെ വീണ സഖാവ് ഉറപ്പ് തനിട്ടുണ്ട്'; വിവാദ കമന്റ് തന്റേതല്ലെന്ന് എസ്എഫ്‌ഐ നേതാവ്; സോഷ്യല്‍ മീഡിയകളില്‍ രോക്ഷം

facebook comment

പത്തനംതിട്ട: പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിനെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ് എസ്എഫ്‌ഐ നേതാവിന്റെ പേരിലുള്ള ഫേസ്ബുക്ക് കമന്റ്. വീണ ജയിച്ചാല്‍ ശബരിമല നടയില്‍ നിന്നും സെല്‍ഫി എടുക്കുമെന്നും അരവണ കൗണ്ടറില്‍ വിസ്‌പെറും സ്റ്റെയ്ഫ്രീയും വില്‍ക്കുമെന്നും ഇത് വീണ ഉറപ്പ് നല്‍കിയിട്ടുമുണ്ടെന്നായിരുന്നു വാഴൂര്‍ എസ്എഫ്‌ഐ ഏരിയ കമ്മറ്റിയംഗം വിഷ്ണു ജയകുമാറിന്റേ പേരില്‍ പ്രചരിക്കുന്ന കമന്റില്‍ പറയുന്നു.

എന്നാല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും തന്റെ പേരില്‍ വ്യാജ കമന്റ് പ്രചരിപ്പിക്കുകയാണെന്നും വിഷ്ണു വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വിഷ്ണുവിന്റെ പേരില്‍ മോശം കമന്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. കമന്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വലിയ രോക്ഷമാണ് ഉയര്‍ന്നത്.

എന്നാല്‍ ഫേസ്ബുക്കില്‍ ഒരിടത്തും താന്‍ ഇത്തരത്തില്‍ കമന്റുകള്‍ ഒന്നും ഇട്ടിട്ടില്ലെന്നായിരുന്നു വിഷ്ണുവിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം തരംതാഴ്ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഖേദകരമാണെന്നും വ്യാജ കമന്റ് ഉണ്ടാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിഷ്ണു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW