Friday, May 24, 2019 Last Updated 52 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 08.01 AM

മംഗലാപുരത്തുനിന്നും കൊച്ചിയില്‍ എത്തിച്ച കുഞ്ഞിന് ഇന്ന് ശസ്ത്രക്രിയ

uploads/news/2019/04/302426/infant.jpg

കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഇന്ന് ശസ്ത്രക്രിയ. രക്തപരിശോധനയുടെ അന്തിമ ഫലം വന്നതിന് ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ അല്ലാതെ വേറെയും പ്രശ്‌നങ്ങളുള്ളതിനാല്‍ അപകടസാധ്യതയേറിയ ശസ്ത്രക്രിയ ആകും നടക്കുക എന്നതാണ് അമൃത പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

കുഞ്ഞിന്റെ ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. ഇതിന് പുറമെ കുഞ്ഞിന്റെ ഹൃദയത്തിന് ദ്വാരവുമുണ്ട്. അതിനാല്‍ കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. വൃക്ക, കരള്‍, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ.

മംഗലാപുരത്തുനിന്നും കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് ആരോഗ്യമന്ത്രി ഇടപെട്ടാണ് കൊച്ചി അമൃതാ ആശുപത്രിയിലേക്ക് എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക. അഞ്ചര മണിക്കൂറുകൊണ്ട് മംഗലാപുരത്ത് നിന്നും 400 കിലോമീറ്റര്‍ പിന്നിട്ട്ാണ് അമൃതയിലെത്തിയത്.

Ads by Google
Thursday 18 Apr 2019 08.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW