Saturday, May 25, 2019 Last Updated 12 Min 25 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Thursday 18 Apr 2019 07.58 AM

കരിമ്പട്ടികയിലാക്കിയ കമ്പനിക്ക് വീണ്ടും കരാര്‍ ; വിഷം വിളമ്പാന്‍ വീണ്ടും സെപ്ലെകോ

uploads/news/2019/04/302425/supplyco.jpg

തിരുവനന്തപുരം: ആരോഗ്യത്തിനു ഹാനികരമായ ചേരുവകള്‍ കണ്ടെത്തിയതിന്റെ പേരില്‍ കരിമ്പട്ടികയിലാക്കിയ കമ്പനിക്കു വീണ്ടും സെപ്ലെകോയുടെ കരാര്‍. കരിമ്പട്ടികയിലുള്ള ഭവാനി മസാല കമ്പനിയാണ് ഉടമയുടെ പത്‌നിയുടെ പേരിലുള്ള സ്ഥാപനത്തിന്റെ മറവില്‍ സെപ്ലെകോയ്ക്കു കാപ്പിപ്പൊടി ലഭ്യമാക്കാനുള്ള കരാര്‍ നേടിയത്. ഇവര്‍ എത്തിക്കുന്ന കാപ്പിപ്പൊടി ഇനി ശബരി ലേബലില്‍ മലയാളികളുടെ ാസില്‍ നിറയും.

നിലവാരം കുറഞ്ഞതും ആരോഗ്യത്തിനു ഹാനികരവുമായ കാപ്പിപ്പൊടിയും കറിപ്പൊടികളും നല്‍കിയതിന്റെ പേരിലാണു പുതുച്ചേരി ആസ്ഥാനമായ ഭവാനി മസാല കമ്പനിയെ നേരത്തേ കരിമ്പട്ടികയിലാക്കിയത്. മായം കലര്‍ന്നെന്നു കണ്ടെത്തിയതോടെ വിപണിയില്‍നിന്ന് ഇവരുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിച്ചിരുന്നു. ഗുണനിലവാര പരിശോധകനെ സ്വാധീനിച്ചാണ് അവര്‍ അന്നു കരാര്‍ നേടിയതെന്നു വ്യക്തമായിരുന്നു.

വിലക്ക് മറികടക്കാനായി, അന്നു കമ്പനിയുടെ ഉടമയായിരുന്ന ആളുടെ ഭാര്യയുടെ പേരിലാണ് ഇപ്പോള്‍ ടെന്‍ഡറില്‍ പങ്കെടുത്തത്. ഇവര്‍ക്കു കരാര്‍ ലഭിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആക്ഷേപമുയരുന്നു. വിവരങ്ങളറിഞ്ഞിട്ടും സെപ്ലെകോയിലെ ഉന്നതര്‍ ഇടപെട്ടിട്ടില്ല.

സെപ്ലെകോ ആസ്ഥാനത്തെ കമ്പ്യൂട്ടര്‍ കുംഭകോണത്തില്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിദേശയാത്ര ഉള്‍പ്പെടെ തരപ്പെടുത്തിയ വിവരം മംഗളം പുറത്തു കൊണ്ടുവന്നിരുന്നു. വിജിലന്‍സ് അന്വേഷണം അഭിമുഖീകരിക്കുന്ന ഉദ്യോഗസ്ഥര്‍ പിന്നീടു നിര്‍ണായക സ്ഥാനങ്ങളിലെത്തി. ചില ഉദ്യോഗസ്ഥരെ അവധിയെടുപ്പിച്ചാണ് ആരോപണവിധേയരെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരുത്തിയത്. തെളിവു നശിപ്പിക്കുകയാണു ലക്ഷ്യമെന്ന ആരോപണം ശക്തമാണ്.

Ads by Google
ജി. അരുണ്‍
Thursday 18 Apr 2019 07.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW