Monday, May 20, 2019 Last Updated 6 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 07.29 AM

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി 16കാരി; പീഡനം തുടങ്ങിയത് പ്രതി ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ

daughter's complaint

തെലുങ്കാന: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് 16കാരി മകള്‍. തെലുങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് സംഭവം. 45 വയസുള്ള പ്രതി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇതോടെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

മാതാപിതാക്കള്‍ വിവാഹമോചിതരായതിനാല്‍ വര്‍ഷങ്ങളായി കുട്ടി പിതാവിനൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ സമയങ്ങളില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പിതാവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ ദിവസം അമ്മയ്ക്ക് അരികില്‍ എത്തുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി അമ്മയെ ധരിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്രതിക്കെതിരെ ഐപിസി 376(റേപ്പ്), പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.

Ads by Google
Thursday 18 Apr 2019 07.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW