Wednesday, July 03, 2019 Last Updated 56 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.34 AM

ഇന്നു പെസഹാ വ്യാഴം

uploads/news/2019/04/302419/re2.jpg

കോട്ടയം: ഇന്നു പെസഹാ വ്യാഴം, വിനയത്തിന്റെ മാതൃക ലോകത്തിനു പകര്‍ന്നു നല്‍കി യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്കൊപ്പം പെസഹാ ആചരിക്കുകയും ചെയ്‌തതിന്റെ ഓര്‍മ പുതുക്കുന്ന സുദിനം. വലിയ നോമ്പിന്റെ പ്രധാന ദിവസങ്ങളിലൊന്നു കൂടിയാണ്‌ ഇന്ന്‌. ദേവാലയങ്ങളില്‍ ഇന്നു പ്രത്യേക പ്രാര്‍ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. വൈകിട്ടു ഭവനങ്ങളില്‍ അപ്പം മുറിയ്‌ക്കല്‍ ചടങ്ങുമുണ്ടാകും.
ഇന്നു ദേവാലയങ്ങളില്‍ പ്രാര്‍ഥനകള്‍ക്കിടെ, പ്രധാന കാര്‍മികന്‍ 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു യേശു നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷയെ അനുസ്‌മരിക്കും. ദേവാലയങ്ങളില്‍ ആരാധനയുമുണ്ടാകും. സെഹിയോന്‍ ഊട്ടുശാലയില്‍ യേശുവും ശിഷ്യന്‍മാരും നടത്തിയ പെസഹ ആചരണത്തെ അനുസ്‌മരിച്ച്‌ ഇന്നു വൈകിട്ടു ക്രൈസ്‌തവ ഭവനങ്ങളില്‍ പെസഹ ഭക്ഷണം അഥവാ കുരിശപ്പം തയാക്കും. പ്രാര്‍ഥനാനിര്‍ഭരരായി കുടുംബങ്ങള്‍ ഒരുമയോടെ തയാറാക്കുന്ന പെസഹ അപ്പം മുതിര്‍ന്ന അംഗം പ്രാര്‍ഥിച്ചശേഷം മുറിച്ചു പങ്കുവയ്‌ക്കും. ആശിര്‍വദിച്ച ഓശാന കുരുത്തോല കുരിശാകൃതിയില്‍ വച്ചാണ്‌ അപ്പം പുഴുങ്ങുക. ഇതിനൊപ്പം കുരുത്തോലയിട്ടു തയാറാക്കുന്ന പാലും ഭക്ഷിക്കും.
ദുഖവെള്ളിയാചരണത്തിന്റെ ഭാഗമായി നാളെയും ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷയുണ്ടാകും. പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നഗരി കാണിക്കലും ആചരണത്തിന്റെ ഭാഗമായി നടക്കും. കുടമാളൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയിലെ പ്രശസ്‌തമായ നീന്തു നേര്‍ച്ച ഇന്നും നാളെയുമായി നടക്കും. ദുഖവെള്ളിയാഴ്‌ച ദിവസം തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും കുരിശിന്റെ വഴികളുമുണ്ടാകും. വാഗമണ്‍ കുരിശുമല, അരുവിത്തുറ, തുമ്പച്ചി, അറുനൂറ്റിമംഗലം തുടങ്ങിയ സ്‌ഥലങ്ങളിലേക്കും മലയാറ്റൂരിലേക്കും വിശ്വാസികള്‍ പ്രാര്‍ഥനാ നിര്‍ഭരമായ മനസോടെ പരിഹാര പ്രദക്ഷിണം നടത്തും.

Ads by Google
Thursday 18 Apr 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW