Sunday, May 19, 2019 Last Updated 4 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.27 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(18)

uploads/news/2019/04/302417/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - പ്രവര്‍ത്തനരംഗത്ത്‌ ഉയര്‍ച്ച ഉണ്ടാകും. ധനലാഭം ഉണ്ടാകും. ദൂരയാത്രകള്‍ ആവശ്യമായി വരും. രാഷ്‌ട്രീയരംഗത്തുള്ളവര്‍ക്ക്‌ ഉയര്‍ച്ചയുണ്ടാകും. സ്‌ഥാനലബ്‌ധി കൈവരും. ഉന്നതരായ വ്യക്‌തികളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. കുടുംബ സുഖം ഉണ്ടാകും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - കുടുംബ സുഖം ഉണ്ടാകും. സന്താനശ്രേയസ്സുണ്ടാകും. സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം ലഭിക്കും. പ്രസിദ്ധി വര്‍ദ്ധിക്കുന്നതാണ്‌. വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കും. കൂട്ടുകച്ചവടത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കും. സാമൂഹികരംഗത്ത്‌ ആദരവും അംഗീകാരവും കൂടിക്കൂടി വരും. വരുമാനവര്‍ദ്ധനവ്‌ ഉണ്ടാകും. എല്ലാ രംഗത്തും ഉയര്‍ച്ചയുണ്ടാകും. ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സം ഉണ്ടാവാം. വളരെ ശ്രദ്ധയോടെ ചെയ്യണം.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - എല്ലാ രംഗത്തും ഉയര്‍ച്ചയുണ്ടാകും. കുടുംബത്തില്‍ ചില അസ്വസ്‌ഥതകള്‍ക്കു സാധുത. സാമ്പത്തികനില മെച്ചപ്പെടും. യാത്രകള്‍ വേണ്ടിവരും. പൊതുവെ ഭാഗ്യദേവതയുടെ അനുഗ്രഹം പ്രകടമാകുന്ന സമയമാണ്‌. ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും. ധനമിടപാടുകള്‍ ശ്രദ്ധിയ്‌ക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം ) - എല്ലാ രംഗത്തും പ്രവര്‍ത്തനശേഷി പ്രദര്‍ശിപ്പിക്കും. മേലുദ്യോഗസ്‌ഥരുമായി തര്‍ക്കത്തിനു നില്‍ക്കരുത്‌. വിദ്യാഭ്യാസരംഗത്ത്‌ ഉയര്‍ച്ചയുണ്ടാകും. സ്‌ഥാനക്കയറ്റം ലഭിക്കും. കിട്ടേണ്ടുന്ന പണം കൈവശം വന്നുചേരാന്‍ കാലതാമസം നേരിടും. ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുക.
കന്നി (ഉത്രം , അത്തം, ചിത്തിര ) - അവിചാരിത ക്ലേശങ്ങള്‍ വരും. ഉന്നത വ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിക്കാന്‍ സാധിക്കും. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ ശ്രമം നടത്തുന്നതും വിജയിക്കുന്നതുമാണ്‌. സന്താനശ്രേയസ്സുണ്ടാകും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - സന്താനശ്രേയസ്സുണ്ടാകും. വിദേശത്തുള്ളവര്‍ അല്‌പം ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യുക. യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത. മാനസിക പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാം. ഉദ്യോഗത്തില്‍ സ്‌ഥിരത ലഭിക്കും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - മാനസിക പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാം. വീട്‌ മോടിപിടിപ്പിക്കും. പൊതുജനങ്ങളുടെ ഇടയില്‍ വ്യക്‌തിത്വം പുലര്‍ത്തും. ഉയര്‍ന്ന സ്‌ഥാനം ലഭിക്കും. വിദേശത്തുള്ളവരുമായി ബന്ധപ്പെട്ട്‌ ബിസിനസ്സ്‌ ആരംഭിക്കാന്‍ സാധിക്കും. രോഗികള്‍ക്ക്‌ ആശ്വാസം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - കര്‍മഗുണം ഉണ്ടാകും. പുതിയ വരുമാന മാര്‍ണ്മങ്ങള്‍ നേടും. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കളമൊരുക്കുന്ന ഒരു ഗുരുസംഗമം ഉണ്ടാകും. നൂതന വാഹന സാധ്യത കാണുന്നു. അവ്യക്‌തമായ ദോഷഘടകങ്ങള്‍ നിങ്ങളുടെ കര്‍മമണ്ഡലത്തില്‍ കാണുന്നു. വളരെ ശ്രദ്ധിയ്‌ക്കുക.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - അവ്യക്‌തമായ ദോഷഘടകങ്ങള്‍ നിങ്ങളുടെ കര്‍മമണ്ഡലത്തില്‍ കാണുന്നു. ഉന്മേഷം പകരുന്ന ചില എഴുത്തുകള്‍ ലഭിക്കും. രാഷ്‌ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. സമൂഹത്തില്‍ അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും ലഭിക്കും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - സമൂഹത്തില്‍ അംഗീകാരം ലഭിക്കും. തൊഴില്‍ രംഗം പൊതുവെ മെച്ചപ്പെടും. സ്‌ന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. മനഃസുഖം കുറയും, കാര്യപരാജയത്തിനു സാധ്യത.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - മനഃസുഖം കുറയും. ഇന്ന്‌ ഒരു നൂതന സുഹൃത്‌ബന്ധത്തിനു സാധ്യത. പിതൃശ്രേയസ്സുണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷനു സാധ്യത. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Thursday 18 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW