Friday, July 12, 2019 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.22 AM

ജെറ്റിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ മല്യ

ലണ്ടന്‍: സാമ്പത്തികമായി തകര്‍ന്ന സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ്‌ എയര്‍വേസിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഒമ്പതിനായിരം കോടിയുടെ ബാങ്ക്‌ കടം വരുത്തി ലണ്ടനിലേക്കു കടന്ന വിവാദ മദ്യരാജാവ്‌ വിജയ്‌ മല്യ. ഇന്ത്യയിലെ ബാങ്കുകളില്‍നിന്നു കടമെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ തയാറാണെന്നും മല്യ വീണ്ടും ട്വിറ്റര്‍ സന്ദേശത്തില്‍ ആവര്‍ത്തിച്ചു.
തകര്‍ന്നടിഞ്ഞ എന്ത്യന്‍ എയര്‍െലെസിനു 35,000 കോടി രൂപ സഹായം നല്‍കി സര്‍ക്കാര്‍ കരകയറ്റിയപ്പോള്‍ തന്റെ വിമാന കമ്പനിയായ കിങ്‌ഫിഷറിനും ഇപ്പോള്‍ ജെറ്റ്‌ എയര്‍വേസിനും സര്‍ക്കാര്‍ ഒന്നും നല്‍കിയില്ലെന്ന്‌ മല്യ കുറ്റപ്പെടുത്തി. സ്വകാര്യ വിമാനക്കമ്പനികളോടുള്ള വിവേചനമാണിത്‌.
ഒരു കാലത്ത്‌ കിങ്‌ഫിഷറിന്റെ പ്രധാന എതിരാളിയായിരുന്ന ജെറ്റ്‌ എയര്‍വേസിന്റെ പതനത്തില്‍ തനിക്ക്‌ നിരാശയുണ്ട്‌. കിങ്‌ഫിഷറില്‍ താന്‍ വന്‍ നിക്ഷേപം നടത്തി. അതു വളര്‍ന്ന്‌ ഇന്ത്യയുടെ ഏറ്റവും വലിയ വിമാനക്കമ്പനിയായി. പൊതുമേഖലാ ബാങ്കുകളില്‍നിന്നു കിങ്‌ഫിഷര്‍ പണം കടം വാങ്ങിയെന്നുള്ളത്‌ സത്യമാണ്‌. കടമെടുത്ത മുഴുവന്‍ തുകയും തിരിച്ചടയ്‌ക്കാന്‍ താന്‍ തയാറാണെന്നു പറഞ്ഞതാണ്‌. പക്ഷേ, തന്നെ ചതിയനായി മുദ്രകുത്തി യു.കെയില്‍ നിന്നു ഇന്ത്യയില്‍ എത്തിക്കണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌.
ലണ്ടനിലോ ഇന്ത്യന്‍ ജയിലിലോ കിടന്നു പണം നല്‍കാന്‍ തയാറാണ്‌. എന്നാല്‍, പണം നല്‍കുമെന്നു പറയുമ്പോള്‍ എന്തുകൊണ്ട്‌ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്നും മല്യ ചോദ്യമുന്നയിച്ചു.

Ads by Google
Thursday 18 Apr 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW