Tuesday, May 21, 2019 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.22 AM

'ജൂണ്‍ മുതല്‍ ആഴ്‌ചയില്‍ അഞ്ച്‌ ദിവസം ബാങ്ക്‌'- പ്രചാരണം തെറ്റ്‌

മുംെബെ: ജൂണ്‍ മുതല്‍ ആഴ്‌ചയില്‍ അഞ്ചു ദിവസമാകും ബാങ്ക്‌ പ്രവര്‍ത്തിക്കുകയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്‌. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9.30 മുതല്‍ െവെകിട്ട്‌ 5.30 വരെയാകും ബാങ്കുകളുടെ പ്രവര്‍ത്തനം എന്ന തരത്തിലാണു സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്‌.
ബാങ്കുകളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിനു ആര്‍.ബി.ഐയുടെ അനുമതി ലഭിച്ചെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇത്തരത്തില്‍ യാതൊരു പരിഷ്‌കരണവും ആര്‍.ബി.ഐ. നടപ്പാക്കിയിട്ടില്ലെന്നതാണു സത്യം. ബാങ്കുകളുടെ പ്രവര്‍ത്തനസമയവുമായി ബന്ധപ്പെട്ട്‌ 2015 ഓഗസ്‌റ്റിലാണ്‌ ആര്‍.ബി.ഐ. അവസാനമായി സര്‍ക്കുലര്‍ പുറത്തിറക്കിയത്‌.
ഇത്‌ രണ്ടാം ശനിയും നാലാം ശനിയും അവധിയായി പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ്‌. ഈ സര്‍ക്കുലര്‍ 2015 സെപ്‌റ്റംബര്‍ മുതല്‍ പ്രബല്യത്തില്‍ വരികയും ചെയ്‌തു.
ഇത്തരത്തില്‍ എന്തെങ്കിലും ഒരു നീക്കമുണ്ടായാല്‍ ആര്‍.ബി.ഐയുടെ ഔദ്യോഗിക വെബ്‌െസെറ്റ്‌ വഴിയും ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും പൊതുജനങ്ങളെ അറിയിക്കുമെന്നാണു കേന്ദ്ര ബാങ്ക്‌ വ്യാജ വാര്‍ത്തയോടെ പ്രതികരിച്ചത്‌. നിലവില്‍ ഇത്തരത്തില്‍ യാതൊരു നീക്കവും നടക്കുന്നില്ലെന്നതാണ്‌ സത്യം. 2017ലും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Ads by Google
Thursday 18 Apr 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW