Tuesday, May 21, 2019 Last Updated 15 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.22 AM

നോട്ട്‌ നിരോധനം: അരക്കോടി ആളുകള്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെട്ടെന്ന്‌ റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: നോട്ട്‌ നിരോധനം നടന്ന 2016 നവംബര്‍ മുതല്‍ രണ്ടുവര്‍ഷംകൊണ്ട്‌ രാജ്യത്ത്‌ 50 ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നഷ്‌ടമായെന്ന്‌ റിപ്പോര്‍ട്ട്‌. തൊഴില്‍നിരക്കിലെ ഇടിവിന്റെ തുടക്കം നോട്ട്‌ നിരോധനവുമായി കൂട്ടിമുട്ടുന്നുണ്ടെങ്കിലും ലഭ്യമായ വിവരങ്ങളനുസരിച്ച്‌ ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്നു കൃത്യമായി സ്‌ഥാപിക്കാനാവില്ലെന്നും പഠനറിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
ബംഗളുരുവിലെ അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എംപ്ലോയ്‌മെന്റ്‌ നടത്തിയ സ്‌റ്റേറ്റ്‌ ഓഫ്‌ വര്‍ക്കിങ്‌ ഇന്ത്യ 2019 എന്ന പഠനറിപ്പോര്‍ട്ടിലാണ്‌ ഈ വിവരങ്ങള്‍.
സ്‌ത്രീകളിലാണ്‌ തൊഴില്‍ നഷ്‌ടം കൂടുതല്‍ എന്നും പഠനം വ്യക്‌തമാക്കുന്നു. തൊഴില്‍നഷ്‌ടം നോട്ട്‌ നിരോധനം മൂലമാണെങ്കിലും അല്ലെങ്കിലും ആശങ്കയ്‌ക്കു വഴിയൊരുക്കുന്നതാണെന്ന്‌ അടിയന്തര നയം മാറ്റം ഉണ്ടാകണമെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
2011നുശേഷം തൊഴിലില്ലായ്‌മ പൊതുവേ ഉയര്‍ന്നതായി റിപ്പോര്‍ട്ട്‌ പറയുന്നു. തൊഴിലില്ലാത്തവരില്‍ ഉന്നതവിദ്യാഭ്യാസം നേടിയവരും യുവാക്കളുമാണു കൂടുതലും. വിദ്യാഭ്യാസം കുറഞ്ഞവരാണ്‌ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്‌ടം നേരിട്ടതെന്നും തൊഴിലവസരങ്ങള്‍ കുറവ്‌ നേരിടുന്നതെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ പുറത്തായ സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ 2017-18 വര്‍ഷത്തെ തൊഴിലില്ലായ്‌മാ നിരക്ക്‌ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതിലാണ്‌. തൊഴിലില്ലായ്‌മ നിരക്ക്‌ 6.1 നിരക്കിലാണെന്ന ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ ആനുകാലിക തൊഴില്‍ശക്‌തി സര്‍വേ റിപ്പോര്‍ട്ടാണ്‌ തെരഞ്ഞെടുപ്പ്‌ അടുത്ത പശ്‌ചാത്തലത്തില്‍ പുറത്തുവിടാതെ കേന്ദ്രസര്‍ക്കാര്‍ പൂഴ്‌ത്തിയത്‌.

Ads by Google
Thursday 18 Apr 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW