Thursday, May 23, 2019 Last Updated 52 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.15 AM

ജീവിതാവസാനം വരെ വയനാടുമായി ബന്ധം തുടരും: രാഹുല്‍ ഗാന്ധി

uploads/news/2019/04/302400/k5.jpg

ബത്തേരി : ജീവിതാവസാനംവരെ വയനാടുമായുള്ള ബന്ധം തുടരുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അമേഠിയില്‍നിന്നും വയനാട്ടില്‍നിന്നും ഒരേസമയം ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടാല്‍ വയനാട്‌ മണ്ഡലം ഉപേക്ഷിക്കുമെന്ന പ്രചാരണങ്ങള്‍ക്കിടയിലാണു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വയനാട്‌ വീണ്ടും എത്തിയ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ബത്തേരി സെന്റ്‌ മേരീസ്‌ കോളജ്‌ ഗ്രൗണ്ടിലെ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തിയാണ്‌ "ഞാന്‍ കുറച്ചു കാലത്തേക്കു മാത്രമല്ല, ജീവിതാവസാനംവരെ വയനാട്ടുകാരുമായുള്ള ബന്ധം തുടരും" എന്നു പ്രഖ്യാപിച്ചത്‌. "ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്‌ ഒരു രാഷ്‌ട്രീയക്കാരനായിട്ടില്ല. ഞാന്‍ നിങ്ങളുടെ മകനാണ്‌, സഹോദരനാണ്‌, പ്രിയപ്പെട്ടവരിലൊരാളാണ്‌" എന്നു 16 മിനിറ്റ്‌ നീണ്ട പ്രസംഗത്തിലുടനീളം രാഹുല്‍ ആവര്‍ത്തിച്ചു. അമേഠിക്ക്‌ പുറമെ മറ്റൊരു മണ്ഡലത്തെക്കുറിച്ച്‌ ആലോചിച്ചപ്പോള്‍ വയനാടാണു മനസിലുയര്‍ന്നത്‌. ഇവിടുത്തെ ജനങ്ങള്‍ സങ്കുചിത മനഃസ്‌ഥിതിക്കാരല്ല. മറ്റുള്ളവരെ എങ്ങനെ ആദരിക്കണം, ബഹുമാനിക്കണം എന്നു വയനാട്ടുകാര്‍ക്കറിയാം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്കു വയനാട്ടില്‍നിന്നു പഠിക്കാന്‍ ഏറെയുണ്ട്‌. നിങ്ങള്‍ക്ക്‌ ഒട്ടേറെ പ്രതിസന്ധികളും പ്രശ്‌നങ്ങളുമുണ്ട്‌. ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം മൂലമുള്ള ബുദ്ധിമുട്ടുകള്‍ എനിക്കറിയാം. വയനാട്ടില്‍ മികച്ച ചികിത്സാസൗകര്യമില്ല. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാണ്‌. ഇതിനൊക്കെ പരിഹാരം കാണാന്‍ നിങ്ങള്‍ക്കൊപ്പം ഞാന്‍ മുന്നിലുണ്ടാവും. ഞാന്‍ നരേന്ദ്രമോഡിയെപോലെ വേദിയില്‍വന്നു പൊള്ളയായ വാഗ്‌ദാനങ്ങള്‍ നല്‍കുന്ന ആളല്ല. ഞാന്‍ നിങ്ങളുടെ സഹോദരനാണെന്ന്‌ അവസാനം ഒരിക്കല്‍കൂടി ആവര്‍ത്തിച്ചാണ്‌ രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്‌.
പ്രാദേശിക വികസനവിഷയങ്ങള്‍ ഉന്നയിച്ചും വൈകാരിക പ്രയോഗങ്ങളിലൂടെയും വയനാടിനോടും വയനാട്ടിലെ ജനങ്ങളോടുമുള്ള താല്‍പര്യം വ്യക്‌തമാക്കിയ രാഹുല്‍ സി.പി.എമ്മിനെതിരേ ഒന്നും പറയില്ലെന്ന മുന്‍ നിലപാടിന്‌ മാറ്റം വരുത്തിയുമില്ല.

Ads by Google
Thursday 18 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW