Monday, July 01, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.15 AM

'കിരണ്‍' സര്‍വേ : വിദേശ കമ്പനിക്കുവേണ്ടി കേരളത്തിലെ ആരോഗ്യവിവരങ്ങള്‍ കാനഡയിലേക്കു കടത്തുന്നു

uploads/news/2019/04/302396/k1.jpg

തിരുവനന്തപുരം : സംസ്‌ഥാനത്തെ ആരോഗ്യ നിലവാരം, രോഗാവസ്‌ഥ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിദേശത്തേക്കു കടത്തുന്നു. കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റെസിഡന്റസ്‌- ആരോഗ്യം നെറ്റ്‌വര്‍ക്ക്‌ (കിരണ്‍) എന്ന സര്‍വേയിലൂടെ ആരോഗ്യ വകുപ്പ്‌ വിവരങ്ങള്‍ ശേഖരിക്കുന്നത്‌ കാനഡയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിനു (പി.എച്ച്‌.ആര്‍.ഐ) വേണ്ടിയാണെന്നു വ്യക്‌തമായി. ബഹുരാഷ്‌ട്ര കമ്പനികള്‍ക്കു വേണ്ടി ആരോഗ്യ ഗവേഷണവും മരുന്നുപരീക്ഷണവും നടത്തുന്ന സ്‌ഥാപനത്തിനു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌.
വിദേശ ബന്ധവും കോടികളുടെ അഴിമതിയാരോപണവും ഉന്നയിക്കപ്പെട്ടതോടെ കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാര്‍ അവസാനിപ്പിച്ച ആരോഗ്യ സര്‍വേയാണ്‌ ആരോഗ്യ വകുപ്പിലെ ഒരു ഉന്നതന്റെ ആസൂത്രണത്തില്‍ പുതിയ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇതിനു വേണ്ടി സംസ്‌ഥാന സര്‍ക്കാര്‍ അനുവദിച്ചതു രണ്ടരക്കോടി രൂപ.
കേരളത്തിലെ 14 ജില്ലകളില്‍നിന്നുമായി പത്തുലക്ഷത്തോളം പേരുടെ ആരോഗ്യ വിവരങ്ങളാണ്‌ കിരണ്‍ എന്ന സര്‍വേയിലൂടെ ആരോഗ്യ വകുപ്പ്‌ ശേഖരിക്കുന്നത്‌. ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ സയന്‍സസ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ നേതൃത്വത്തിലാണു സര്‍വേ. ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്‌. എന്നാല്‍ കിരണ്‍ തങ്ങളുടെ സര്‍വേയാണെന്നു പി.എച്ച്‌.ആര്‍.ഐയുടെ വെബ്‌സൈറ്റിലുണ്ട്‌. 2013-ല്‍ പി.എച്ച്‌.ആര്‍.എ. സഹകരിച്ച സര്‍വേയാണ്‌ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നു സര്‍ക്കാര്‍ റദ്ദാക്കിയത്‌.
അച്യുതമേനോന്‍ സെന്ററിലെ പ്രഫസര്‍ വി. രാമന്‍കുട്ടിയാണു പഠനത്തിന്റെ മുഖ്യ ഇന്‍വെസ്‌റ്റിഗേറ്ററെന്നും ശേഖരിക്കുന്ന വിവരങ്ങള്‍ പ്രോജക്‌ട്‌ ഇന്‍വെസ്‌റ്റിഗേറ്റര്‍, കോ- ഓര്‍ഡിനേറ്റര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കും മാത്രമേ നല്‍കൂ എന്നുമാണ്‌ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പിലുള്ളത്‌. വ്യക്‌തികളോടു വിവരങ്ങള്‍ ചോദിച്ചറിയുന്നത്‌ ഇതു കാണിച്ചാണ്‌. അതേസമയം, കിരണ്‍ പ്ര?ജക്‌ടിന്റെ വിശദാംശങ്ങള്‍ പി.എച്ച്‌.ആര്‍.ഐയുടെ വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്‌. പി.എച്ച്‌.ആര്‍.ഐയുടെ എക്‌സിക്യൂട്ടിവ്‌ ഡയറക്‌ടര്‍ ഡോ. സലിം യൂസഫ്‌, ഫിലിപ്‌ ജോസഫ്‌ എന്നിവരാണു മുഖ്യ ഇന്‍വെസ്‌റ്റിഗേറ്റര്‍മാരെന്നും വെബ്‌സൈറ്റ്‌ വ്യക്‌തമാക്കുന്നു.
പി.എച്ച്‌.ആര്‍.ഐയ്‌ക്ക്‌ കേരളത്തിലെ ആരോഗ്യ വിവരങ്ങള്‍ നല്‍കുകയാണെന്ന വാര്‍ത്ത 2013 ല്‍ മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തതിനെത്തുടര്‍ന്നാണു സംഭവം വിവാദമായത്‌. എല്‍.ഡി.എഫ്‌. വിഷയം ഏറ്റെടുത്തതോടെ ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ചയായി. സര്‍വേ അവസാനിപ്പിക്കുകയാണെന്ന്‌ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും ആരോഗ്യമന്ത്രിയായിരുന്ന വി.എസ്‌. ശിവകുമാറും പ്രഖ്യാപിച്ചു.
കേരള ഹെല്‍ത്ത്‌ ഒബ്‌സര്‍വേറ്ററി ബേസ്‌ലൈന്‍ സ്‌റ്റഡി (കെ.എച്ച്‌.ഒ.ബി.എസ്‌) എന്ന സര്‍വേയാണ്‌ അന്ന്‌ അവസാനിപ്പിച്ചത്‌. മൂന്നു വര്‍ഷം കഴിഞ്ഞ്‌ എപ്പിഡെമിയോളജിക്കല്‍ സര്‍വെയ്‌ലന്‍സ്‌ എന്ന പേരില്‍ ആരോഗ്യവകുപ്പ്‌ അടുത്ത പഠനത്തിനു തുടക്കമിട്ടപ്പോഴും പിന്നില്‍ പി.എച്ച്‌.ആര്‍.ഐയുടെ സാന്നിധ്യമുണ്ടായിരുന്നു. അതും വിവാദമായപ്പോഴാണ്‌ കഴിഞ്ഞ വര്‍ഷം കിരണ്‍ ആരംഭിച്ചത്‌. ഇ-ഹെല്‍ത്ത്‌ പദ്ധതിക്കായി സംസ്‌ഥാനമാകെ നടത്തുന്ന വിവരശേഖരണത്തിനു സമാന്തരമായാണ്‌ ഈ സര്‍വേ. ഇ-ഹെല്‍ത്തിനു വേണ്ടി സജ്‌ജമാക്കിയ സൗകര്യങ്ങള്‍ ഇതിനായി ദുരുപയോഗം ചെയ്യുന്നെന്ന ആക്ഷേപം ശക്‌തമാണ്‌.
ഗ്ലാക്‌സോ, സ്‌മിത്ത്‌കൈ്ലന്‍ ബീച്ചാം, നോവാര്‍ട്ടിസ്‌, കിങ്‌ ഫാര്‍മ, ബോറിംഗര്‍ ഇംഗല്‍ (ജര്‍മനി), സനോഫി അവന്റിസ്‌ (ഫ്രാന്‍സ്‌), ആസ്‌ട്രാ സെനീക്ക (സ്വീഡന്‍) തുടങ്ങിയ കമ്പനികള്‍ പി.എച്ച്‌.ആര്‍.ഐയുടെ ഉപയോക്‌താക്കളാണ്‌. വിവിധ രാജ്യങ്ങളിലെ ആരോഗ്യ സാഹചര്യം മനസിലാക്കാനായാണ്‌ ഇവര്‍ പി.എച്ച്‌.ആര്‍.ഐയുടെ സേവനം തേടുന്നത്‌. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ പുതിയ മരുന്നുകള്‍ വികസിപ്പിക്കും. തുടര്‍ന്നു വാണിജ്യാടിസ്‌ഥാനത്തില്‍ വിപണിയിലിറക്കും.

സി.എസ്‌. സിദ്ധാര്‍ത്ഥന്‍

Ads by Google
Thursday 18 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW