Wednesday, July 03, 2019 Last Updated 56 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.15 AM

വീണ്ടുമൊരു കുരുന്നുപ്രാണനായി നാട്‌ ഹൃദയപൂര്‍വം വഴിയൊരുക്കി

uploads/news/2019/04/302395/k12.jpg

പെരിന്തല്‍മണ്ണ: ഒരു കുരുന്ന്‌ ജീവന്‍ കൂടി രക്ഷിക്കാനായി വീണ്ടും കേരളം ഒത്തൊരുമയോടെ വഴിയൊരുക്കി. മംഗലാപുരത്തുനിന്നും 15 ദിവസം പ്രായമായ കുഞ്ഞിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചതിന്‌ പിന്നാലെയാണ്‌ ഇന്നലെ വൈകിട്ടു പെരിന്തല്‍മണ്ണയില്‍നിന്നും മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ചത്‌.
പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്നും ഹൃദയസംബന്ധമായ അസുഖമുള്ള മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും വഹിച്ച്‌ ഇന്നലെ വൈകിട്ട്‌ 5.30നാണ്‌ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക്‌ ആംബുലന്‍സ്‌ പുറപ്പെട്ടത്‌.
മലപ്പുറം വേങ്ങൂര്‍ സ്വദേശികളായ നജാദ്‌ - ഇര്‍ഫാന ദമ്പതികളുടേതാണ്‌ കുഞ്ഞ്‌. അതീവ ഗുരുതരനിലയിലുള്ള കുട്ടിയെ എത്രയും പെട്ടെന്നു ലക്ഷ്യത്തിലെത്തിക്കേണ്ടതുണ്ടെന്ന ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ബന്ധപ്പെട്ട്‌ വേണ്ട സഹായങ്ങള്‍ക്കായി അഭ്യര്‍ഥിച്ചാണ്‌ തുടര്‍ നടപടികള്‍ സ്വീകരിച്ചതെന്ന്‌ അധികൃതര്‍ പറഞ്ഞു. തൃശൂരുള്ള കെ.എല്‍02, ബി.ഡി 8296 നമ്പര്‍ ആംബുലന്‍സാണ്‌ യാത്ര തിരിച്ചത്‌, രണ്ടുഡ്രൈവര്‍മാരാണു കൂടെയുണ്ടായിരുന്നത്‌.

Ads by Google
Thursday 18 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW