Saturday, June 22, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
ബിജു ശങ്കര്‍
Thursday 18 Apr 2019 01.15 AM

വികസന സ്വപ്‌നങ്ങളില്‍ പ്രദീപ്‌ കുമാര്‍

uploads/news/2019/04/302394/k11.jpg

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരാഴ്‌ച മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പു പ്രചാരണം ഉച്‌ഛസ്‌ഥായിയില്‍. വീറും വാശിയും വാനോളം. കോഴിക്കോട്ടെ ഇടതു മുന്നണി സ്‌ഥാനാര്‍ത്ഥി എ. പ്രദീപ്‌ കുമാറിന്റെ പര്യടനം കഴിഞ്ഞദിവസം ബാലുശേരി അസംബ്ലി മണ്ഡലത്തിലായിരുന്നു.

കുടുംബയോഗങ്ങളിലും സ്വീകരണ കേന്ദ്രങ്ങളിലുമുള്ള ജനക്കൂട്ടം ഇടതുമുന്നണി പ്രവര്‍ത്തകരില്‍ ആവേശം വര്‍ധിപ്പിക്കുന്നു. കോഴിക്കോട്‌ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ നിലവിലുള്ള വികസന മുരടിപ്പും താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊണ്ടുവരുന്ന വികസന പ്രവര്‍ത്തനങ്ങളും പ്രദീപ്‌ കുമാര്‍ വോട്ടര്‍മാരുമായി പങ്കുവെച്ചു.

അടിയന്തരാവസ്‌ഥയുടെ കറുത്ത അധ്യായങ്ങള്‍ക്ക്‌ സാക്ഷിയായ കക്കയത്തു നിന്നായിരുന്നു പ്രചാരണ പരിപാടികള്‍ക്കു തുടക്കം. 36ഡിഗ്രി സെല്‍ഷ്യസില്‍ ഗ്രാമം വെന്തുരുകുമ്പോളും സ്‌ഥാനാര്‍ത്ഥി എത്തുന്നതും കാത്തിരിക്കുകയായിരുന്നു ജനക്കൂട്ടം.

തീയില്‍ കുരുത്തത്‌ വെയിലത്ത്‌ വാടില്ലെന്ന്‌ പറഞ്ഞു കൊണ്ട്‌. കൂരാച്ചുണ്ട്‌. കായണ്ണ, പൂവത്തും ചോല, കാളഞ്ഞാലി, മൊട്ടന്‍ തറ, മാട്ടനോട്‌, ചാലില്‍, പുതിയോട്ടു മുക്ക്‌, വാകയാട്‌ ടൗണ്‍, കാവുംതറ, മൊടക്കല്ലൂര്‍, കുന്നൂര്‍, കുന്നത്തറ എന്നിവിടങ്ങളിലെ സ്വീകരണങ്ങളില്‍ പതിവില്‍ കവിഞ്ഞ ജനപങ്കാളിത്തം.

തെരഞ്ഞെടുക്കപ്പെട്ടാല്‍ കോഴിക്കോട്‌ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കുന്നതിനാണ്‌ പ്രഥമ പരിഗണനയെന്ന്‌് പ്രദീപ്‌ കുമാര്‍ പറഞ്ഞു.

നിലവില്‍ കോഴിക്കോട്‌ ലോക്‌സഭ മണ്ഡലത്തില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. രണ്ടു അഞ്ചും ലക്ഷം രൂപ ചെലവഴിച്ച്‌ റോഡിനു സ്ലാബിടലും, സ്‌കൂളുകള്‍ക്കും വായനശാലയ്‌ക്കും കമ്പ്യൂട്ടര്‍ നല്‍കലുമൊക്കെയാണ്‌ കോഴിക്കോട്‌ മണ്ഡലത്തിലെ എം.പി കൊണ്ടു വന്ന വികസനം.

ഇത്തരം വികസനം പഞ്ചായത്തുകള്‍ക്കും എം.എല്‍.എയ്‌ക്കുമൊക്കെ ചെയ്യാവുന്നതാണ്‌. ഒരു പാര്‍ലമെന്റ്‌ അംഗം ചെയേ്േണ്ടത്‌ സമഗ്ര വികസനമാണ്‌.

അത്തരം വന്‍ വികസന പദ്ധതികള്‍ ഒന്നും തന്നെ കോഴിക്കോട്‌ മണ്ഡലത്തില്‍ ഇല്ല. പാഴായിപ്പോയ പത്തു വര്‍ഷമാണ്‌ കോഴിക്കോടിനുള്ളത്‌. അത്‌ മാറ്റിയെടുക്കണം. അതിനായി തന്നെ വിജയിപ്പിക്കണമെന്നും പ്രദീപ്‌ കുമാര്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW