Friday, May 17, 2019 Last Updated 31 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.15 AM

കച്ചമുറുക്കി പ്രകാശ്‌ ബാബു

uploads/news/2019/04/302393/k10.jpg

മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്‌തമായിരുന്നു കോഴിക്കോട്‌ പാര്‍ലമെന്റ്‌ മണ്ഡലം എന്‍.ഡി.എ. സ്‌ഥാനാര്‍ഥി അഡ്വ. കെ.പി. പ്രകാശ്‌ബാബുവിന്‌ ഇത്തവണത്തെ വിഷു.
തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി. അതിനാല്‍ വിഷുദിനത്തില്‍ കൂടുതല്‍ സമയം നീക്കിവച്ചതു പ്രചാരണത്തിനായിരുന്നു. ഇതിനിടയില്‍ ആഘോഷങ്ങളും മുറപോലെ നടന്നു. വിഷുക്കണിതൊഴുതു ക്ഷേത്രദര്‍ശനവും നഗരത്തിലെ പ്രമുഖരെ സന്ദര്‍ശിക്കലും കോളനിയിലെ വിഷുസദ്യയുമായിരുന്നു പ്രധാനപരിപാടികള്‍.
രാവിലെ തളി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അഡ്വ. പ്രകാശ്‌ബാബു തുടര്‍ന്ന്‌ തളി മഹാഗണപതി സുബ്രഹ്‌മണ്യ ക്ഷേത്രം, തളി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം എന്നിവിടങ്ങളിലും തൊഴുതു.
സാമൂതിരി രാജ കെ.സി. ഉണ്ണിഅനുജന്‍ രാജയെ സന്ദര്‍ശിച്ച്‌ അനുഗ്രഹം വാങ്ങി. കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുെലെലി, െകെതപ്രം ദാമോദരന്‍ നമ്പൂതിരി, വി. രാമകൃഷ്‌ണന്‍ ഏറാടി എന്നിവരെ കണ്ടു വോട്ടഭ്യര്‍ഥിച്ചു.
മീഞ്ചന്ത ശ്രീരാമകൃഷ്‌ണാശ്രമത്തിലെത്തി മഠാധിപതി സ്വാമി വീതസംഗാനന്ദയില്‍നിന്ന്‌ അനുഗ്രഹം തേടി. അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.പി. കുഞ്ഞിമൂസയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ സിവില്‍ സ്‌റ്റേഷന്‍ പരിസരത്തെ പാറമ്മല്‍ അംബേദ്‌കര്‍ കോളനിയിലെത്തിയ സ്‌ഥാനാര്‍ഥിക്ക്‌ ആവേശോജ്വല വരവേല്‍പ്പ്‌. മുഴുവന്‍ വീടുകളിലുമെത്തി സൗഹൃദം പങ്കിട്ട്‌ കോളനിയിലെ സെന്‍ട്രായ്‌ പെരുമാളിന്റെ വീട്ടില്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വിഷുസദ്യയുണ്ടു.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ ടി.പി. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്‌ണന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്‌ കുമാര്‍, എസ്‌.സി. മോര്‍ച്ച സംസ്‌ഥാന െവെസ്‌ പ്രസിഡന്റ്‌ ബി.കെ. പ്രേമന്‍, വേലായുധന്‍, പി.എം. ശ്യാമപ്രസാദ്‌, ടി. റെനീഷ്‌, സാലു ഇരഞ്ഞിയില്‍, വി. സുരേഷ്‌, ശിവദാസന്‍ തുടങ്ങിയവരും സ്‌ഥാനാര്‍ഥിയെ അനുഗമിച്ചു.
ഉച്ചയ്‌ക്കുശേഷം താന്‍ താമസിക്കുന്ന പുത്തൂര്‍മഠം വള്ളിക്കുന്നിലെ ബൂത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഗൃഹസന്ദര്‍ശനം നടത്തി വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു പ്രകാശ്‌ ബാബു.

തയാറാക്കിയത്‌: ബിജു ശങ്കര്‍

Ads by Google
Thursday 18 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW