Saturday, June 22, 2019 Last Updated 31 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.15 AM

പ്രതീക്ഷാവഴിയില്‍ വി.കെ. ശ്രീകണ്‌ഠന്‍

uploads/news/2019/04/302392/k9.jpg

ചെറുതും വലുതുമായ ആഘോഷങ്ങളില്‍ പങ്കെടുത്തും സ്വീകരണ കേന്ദ്രങ്ങളില്‍ ആവേശം നിറച്ചുമാണ്‌ പാലക്കാട്ടെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി വി.കെ. ശ്രീകണ്‌ഠന്റെ പര്യടനം. സ്‌നേഹ സംഭാഷണങ്ങളിലൂടെ ജനമനസുകളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരിലൊരാളായാണ്‌ വോട്ടഭ്യര്‍ഥന. പര്യടനം അവസാനഘട്ടത്തിലേക്ക്‌ അടുക്കുമ്പോള്‍ പ്രതീക്ഷയുടെ വഴിയില്‍ ശ്രീകണ്‌ഠന്‍ മുന്നേറുകയാണ്‌.
മാറ്റത്തിനാണ്‌ വോട്ടുതേടുന്നതെന്ന്‌ വി.കെ. ശ്രീകണ്‌ഠന്‍. മാധ്യമ സര്‍വേകളിലല്ല, ജനങ്ങളിലാണ്‌ വിശ്വാസമെന്ന്‌ അടിവരയിടുന്നു. വിശ്വാസത്തിലൂന്നിയായിരുന്നു വിഷുനാളിലെ പര്യടനവും. അതിരാവിലെ ചിന്മയ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ അവിടെ ഭക്‌തരുടെ നീണ്ടനിര. ദര്‍ശനശേഷം വിഷു ആശംസകള്‍ അറിയിച്ചും വോട്ട്‌ അഭ്യര്‍ഥിച്ചും വിശ്വാസികള്‍ക്കിടയിലേക്ക്‌. വടക്കന്തറ, മൂത്താന്തറ ക്ഷേത്രങ്ങളിലുമെത്തി ദര്‍ശനവും വോട്ടഭ്യര്‍ഥനയും.
പ്രഭാത ഭക്ഷണം കഴിച്ച്‌ കാടാങ്കോട്ടെ സ്വീകരണത്തിനെത്തുമ്പോള്‍ പ്രചാരണത്തിന്‌ ചുക്കാന്‍പിടിക്കുന്ന ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനക്കൂട്ടം. കൊച്ചുപ്രസംഗത്തിലൂടെ വോട്ടഭ്യര്‍ഥന. പാലക്കാട്ട്‌ വികസനമെത്തിയില്ലെന്ന്‌ കുറ്റപ്പെടുത്തല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന്‌, കൊലപാതക രാഷ്ര്‌ടീയത്തിനെതിരെ, വികസനത്തിനും നല്ലൊരു നാളെയ്‌ക്കുമായി വോട്ടഭ്യര്‍ഥന.
തിരുനെല്ലായ്‌ ഗ്രാമത്തിലേക്കുള്ള വഴിയില്‍ ജ്വല്ലറി തുറക്കാന്‍ കാത്തു നില്‍ക്കുന്ന ജീവനക്കാരെ കണ്ടതും വാഹനം തിരിച്ചു. അവര്‍ക്കൊപ്പം ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌ത്‌ ശ്രീകണ്‌ഠനും ഷാഫിയും. തിരുനെല്ലായിലും ക്ഷേത്രദര്‍ശനവും വീടുകയറി വോട്ടഭ്യര്‍ഥനയും. അതിനിടെ കൊച്ചുമിടുക്കന്‍ അഖില്‍ വരച്ച ശ്രീകണ്‌ഠന്റെ ചിത്രം ഏറ്റുവാങ്ങി.
മണലാഞ്ചേരിയിലേക്കുള്ള വഴിയരികില്‍ മരച്ചുവട്ടിലെ ആള്‍ക്കൂട്ടം കണ്ട്‌ വാഹനം നിര്‍ത്തിയിറങ്ങി. അവിടെ ചുമട്ടു തൊഴിലാളിയുടെ കേക്ക്‌ മുറിച്ചുള്ള ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു. പുതുപ്പള്ളിതെരുവില്‍ ഷാഫി ജമാഅത്ത്‌ കമ്മിറ്റിയുടെ സമൂഹ വിവാഹത്തില്‍ പങ്കാളിയായി രാഷ്ര്‌ടീയം പറയാതെ ആശംസാ പ്രസംഗം. വിവാഹത്തിന്‌ കാര്‍മികത്വം വഹിച്ച പാണക്കാട്‌ സയ്യിദ്‌ മുനവറലി തങ്ങളുമായി സൗഹൃദസംഭാഷണം. വിവാഹ സദ്യ കഴിച്ചാണ്‌ ഇറങ്ങിയത്‌.
മേഴ്‌സി കോളജ്‌, കാണിക്കമാതാ സ്‌കൂള്‍ എന്നിവിടങ്ങളിലെ കന്യാസ്‌ത്രീകളെ കണ്ട്‌ വോട്ടഭ്യര്‍ഥന. വയോധികരായ അന്തേവാസികളുള്ള മേഴ്‌സി ഹോം സന്ദര്‍ശനം. അവരുടെ പ്രാര്‍ഥനയും അനുഗ്രഹവും തേടി. ഉച്ചയ്‌ക്ക്‌ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി ഓഫീസിലെത്തി. കത്തുന്ന ചൂടിലെ പ്രചാരണത്തിനിടയില്‍ വീണുകിട്ടിയ വിശ്രമ സമയം ഡി.സി.സി പ്രസിഡന്റിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനാണ്‌ വിനിയോഗിച്ചത്‌. വെയിലാറും മുമ്പേ വീണ്ടും പര്യടന ചൂടിലേക്ക്‌. നരികുത്തിയില്‍ ബൈക്ക്‌ റാലിയുടെ ആവേശം. അവസാനലാപ്പിലേക്ക്‌ കടക്കുന്നതിന്റെ വീറുംവാശിയും കൈവന്നു തുടങ്ങിയ പ്രചാരണത്തിരക്ക്‌ രാത്രി വൈകുംവരെ നീളുകയാണ്‌.

തയാറാക്കിയത്‌: എന്‍. രമേഷ്‌

Ads by Google
Thursday 18 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW