Friday, May 24, 2019 Last Updated 52 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.15 AM

തെരഞ്ഞെടുപ്പില്‍ മൂന്നു വിഷയം സ്വാധീനിക്കുമെന്നു രാഹുല്‍

uploads/news/2019/04/302390/k7.jpg

കണ്ണൂര്‍ : സാമ്പത്തികത്തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ്‌ എന്നീ മൂന്നു വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടകര, കണ്ണൂര്‍, കാസര്‍ഗോഡ്‌ മണ്ഡലങ്ങളിലെ യു.ഡി.എഫ്‌. നേതൃയോഗത്തിനെത്തിയ അദ്ദേഹം, മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യം പറഞ്ഞത്‌.
പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ വിഭജിച്ചതായി അദ്ദേഹം ആരോപിച്ചു. യുവാക്കള്‍ക്ക്‌ തൊഴില്‍ നല്‍കാതെ സാമ്പദ്‌ഘടനയെ തകിടംമറിച്ച ബി.ജെ.പിയാണു ദേശവിരുദ്ധര്‍. കാര്‍ഷികമേഖലയെ തകര്‍ക്കുന്നതും പൊതുപണം സ്വന്തക്കാര്‍ക്കു നല്‍കി അഴിമതി നടത്തുന്നതുമാണു ദേശവിരുദ്ധമായ കാര്യങ്ങള്‍. അതു ചെയ്യുന്നത്‌ ആരാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍, മോഡിക്ക്‌ ഇതൊന്നും മനസിലാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. എന്തുകൊണ്ടാണു തന്നെപ്പോലെ പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ധൈര്യം കാണിക്കാത്തതെന്ന്‌ അദ്ദേഹം ചോദിച്ചു.
കൊലപാതക രാഷ്‌ട്രീയത്തിലോ, അക്രമ രാഷ്‌ട്രീയത്തിലോ പാര്‍ട്ടി വിശ്വസിക്കുന്നില്ലെന്നു രാഹുല്‍ പറഞ്ഞു. സി.പി.എമ്മിനെ പേരെടുത്ത്‌ കുറ്റപ്പെടുത്താതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. നേതൃയോഗത്തിന്‌ മുന്‍പ്‌ കണ്ണൂര്‍, കാസര്‍ഗോഡ്‌ മണ്ഡലങ്ങളിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളുമായി രാഹുല്‍ കൂടിക്കാഴ്‌ച നടത്തി. വടകരയിലെ സ്‌ഥാനാര്‍ഥി കെ. മുരളീധരന്‍ എത്തിയില്ല. മണ്ഡലത്തില്‍ മുന്‍കൂട്ടി നിശ്‌ചയിച്ച തെരഞ്ഞെടുപ്പു പരിപാടിയുണ്ടായിരുന്നതാണു കാരണം.
നേതൃയോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, മുകുള്‍ വാസ്‌നിക്‌, ഡി.സി.സി. പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി, കണ്ണൂരിലെ സ്‌ഥാനാര്‍ഥി കെ. സുധാകരന്‍, കാസര്‍ഗോട്ടെ സ്‌ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Thursday 18 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW