Friday, May 24, 2019 Last Updated 52 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.15 AM

കലാപമോഹവുമായി ഇവിടെ കളിക്കേണ്ട; ആര്‌ അക്രമം കാണിച്ചാലും അഴിയെണ്ണും: പിണറായി

uploads/news/2019/04/302389/k6.jpg

കോഴിക്കോട്‌: കലാപമുണ്ടാക്കാനുള്ള മോഹവുമായി ആര്‍.എസ്‌.എസ്‌. ഇവിടെ കളിക്കേെണ്ടന്നും അതൊന്നും കേരളത്തില്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്‌ ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ്‌ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളം പറഞ്ഞു വര്‍ഗീയത പരത്താന്‍ മോഡി ഇപ്പോള്‍ ആര്‍.എസ്‌.എസ്‌. പ്രചാരകന്‍ മാത്രമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്‌. ആ ഉത്തരവാദിത്വത്തിലാണ്‌ സംസാരിക്കേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ആര്‍.എസ്‌.എസ്‌. നുണപ്രചരിപ്പിക്കാന്‍ വിദഗ്‌ധരാണ്‌. മോഡിയും പണ്ട്‌ അതു ചെയ്‌തിട്ടുണ്ടാകാം. ഭക്‌തരെ തടഞ്ഞും ആക്രമിച്ചും ശബരിമലയെ പ്രശ്‌നമേഖലയാക്കാനാണ്‌ ആര്‍.എസ്‌.എസ്‌. ശ്രമിച്ചത്‌. അതിനെ തടയുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌.
മോഡിക്കും അമിത്‌ ഷായ്‌ക്കും പല താല്‍പര്യങ്ങളുമുണ്ടാകും. ബി.ജെ.പി. ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ എന്ത്‌ അക്രമം നടത്തിയാലും അവര്‍ സംരക്ഷിക്കപ്പെടും. ഇവിടെ അതു പ്രതീക്ഷിക്കരുത്‌. അക്രമം കാണിച്ചാല്‍ അഴിയെണ്ണും. എല്ലാവര്‍ക്കും അതു ബാധകമാണ്‌. നിയമവിധേയമായി പ്രവര്‍ത്തിച്ചോളണം. തെരഞ്ഞെടുപ്പിനു മുമ്പു ശബരിമലയില്‍ അക്രമം നടത്തിയതിനാണ്‌ കോഴിക്കോട്ടെ ബി.ജെ.പി. സ്‌ഥാനാര്‍ഥി ജയിലിലായത്‌.
ഏതറ്റം വരെയും പോകുമെന്നാണ്‌ അമിത്‌ ഷാ പറയുന്നത്‌. ഏതാണാ അറ്റം? എന്താണതിന്റെ അര്‍ഥം? ശബരിമലയില്‍ നിയമവാഴ്‌ചയ്‌ക്കുള്ള നടപടി കര്‍ശനമായെടുക്കാന്‍ കേന്ദ്രസര്‍ക്കാരാണ്‌ ആവശ്യപ്പെട്ടതെന്നു മോഡിയും ഷായും ഓര്‍ക്കണം. നിയമവാഴ്‌ചയുള്ള രാജ്യമാണിത്‌. അതു തകര്‍ക്കാനാണ്‌ ഇവരുടെ ശ്രമം. അത്തരക്കാര്‍ വെള്ളം കുടിച്ചിട്ടുണ്ട്‌. അതു നിങ്ങളും നേരിടും.
കര്‍ണാടകയില്‍ 40 ലക്ഷം രൂപ കൊടുത്താണ്‌ കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ ബി.ജെ.പി. വാങ്ങുന്നത്‌. രാഷ്‌ട്രീയത്തില്‍ പാലിക്കേണ്ട ഒന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന രീതിയിലാണ്‌ ഈ പാര്‍ട്ടിയുടെ നീക്കം.
ശബരിമലയെ അതിന്റെ പ്രൗഢിയോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള തുടര്‍ നടപടികള്‍ സംസ്‌ഥാനസര്‍ക്കാര്‍ കൈകൊള്ളും. കാണിക്കയിടരുതെന്ന അവരുടെ പ്രചാരണത്തിന്റെ ഫലമായുണ്ടായ കുറവ്‌ ബജറ്റിലൂടെ സര്‍ക്കാര്‍ നികത്തി.
ബി.ജെ.പി. സംസ്‌ഥാനത്തു പലയിടത്തും വോട്ട്‌ വില്‍പ്പനയ്‌ക്കു കരാറുണ്ടാക്കിയിട്ടുണ്ട്‌. ചിലരില്‍നിന്ന്‌ അതിനുള്ള ഉറപ്പുവാങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ തവണ കിട്ടിയ വോട്ട്‌ ഇത്തവണയും വാങ്ങാനുള്ള ആര്‍ജവം ബി.ജെ.പിക്കുണ്ടോ? എത്രയൊക്കെ വര്‍ഗീയത കളിച്ചാലും കേരളത്തിലൊരിടത്തും ബി.ജെ.പിക്കു മുന്നിലെത്താനാവില്ല. സ്‌ഥാനാര്‍ഥിയായ ഒരു മുന്‍ നേതാവ്‌ വല്ലാത്ത ഗതികേടിലാണ്‌. വോട്ട്‌ കരാറിന്റെ ഭാഗമായി അനുയായികള്‍ എല്ലാം മറുപക്ഷത്താണെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 18 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW