Thursday, May 23, 2019 Last Updated 52 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.10 AM

പ്രിയങ്ക 'കള്ളന്റെ പത്നി' വിശേഷണം അര്‍ഹിച്ച ഡോസെന്ന്‌ ഉമാഭാരതി

uploads/news/2019/04/302360/d5.jpg

ന്യൂഡല്‍ഹി: "കള്ളന്റെ പത്‌നി"യെന്ന വിശേഷണം കോണ്‍ഗ്രസ്‌ നേതാവ്‌ പ്രിയങ്കാ ഗാന്ധി വാധ്‌രയെ വേദനിപ്പിച്ചിരിക്കാമെങ്കിലും സഹോദരങ്ങള്‍ അത്തരമൊരു ഡോസ്‌ അര്‍ഹിക്കുന്നതായി ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി.
തങ്ങള്‍ ദൈവത്തിന്റെ അവതാരങ്ങളല്ലെന്നും ഇന്ത്യയിലെ ജനങ്ങള്‍ തങ്ങളുടെ പ്രജകളല്ലെന്നുമുള്ള പാഠം കുടുംബം പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഉമാഭാരതി ഓര്‍മിപ്പിച്ചു.
പ്രിയങ്കയുടെ രാഷ്‌ട്രീയപ്രവേശം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചു പരാമര്‍ശിക്കവെ ചൊവ്വാഴ്‌ചയാണു ഉമാഭാരതി രൂക്ഷവിമര്‍ശനം നടത്തിയത്‌. മോഷണാരോപണം നേരിടുന്നയാളുടെ ഭാര്യയ്‌ക്ക്‌ ജനങ്ങള്‍ക്കിടയില്‍ എന്തു മതിപ്പാണുള്ളതെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. കള്ളന്റെ ഭാര്യയെന്ന മോശം അഭിപ്രായമായിരിക്കും അവരേക്കുറിച്ചു ഹിന്ദുസ്‌ഥാനിലെ ജനങ്ങള്‍ക്കുള്ളതെന്നായിരുന്നു ഉമയുടെ പ്രതികരണം.
തന്റെ വാക്കുകള്‍ പ്രിയങ്കയെ നൊമ്പരപ്പെടുത്തിയിരിക്കാം. പ്രധാനമന്ത്രി മോഡിയെ ഗാന്ധി സഹോദരങ്ങള്‍ സ്യൂട്ടും ബൂട്ടും ധരിച്ച തസ്‌കരനെന്നും കാവല്‍ക്കാരന്‍ കള്ളനാണെന്നും വിശേഷിപ്പിച്ചപ്പോള്‍ തങ്ങള്‍ക്കും വേദനയും ദേഷ്യവും തോന്നിയിരുന്നു.
പ്രിയങ്കയെ കള്ളിയെന്നു വിളിക്കാത്തതില്‍ കോണ്‍ഗ്രസുകാര്‍ സന്തോഷിക്കുകയാണു വേണ്ടത്‌. കണ്ണടച്ചു തുറക്കുന്നവേഗത്തില്‍ റോബര്‍ട്ട്‌ വാധ്‌രയുടെ സമ്പത്ത്‌ പെരുകിയപ്പോള്‍ ഭാര്യ അതൊന്നും അറിഞ്ഞിരുന്നില്ലേയെന്നും ഉമാഭാരതി ചോദിച്ചു.

Ads by Google
Thursday 18 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW