Thursday, May 23, 2019 Last Updated 52 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.10 AM

പ്രഗ്യാസിങ്‌ താക്കുര്‍ ഭോപ്പാലില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി

uploads/news/2019/04/302357/d10.jpg

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്ത്‌ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാദ സന്യാസിനി സാധ്വി പ്രഗ്യാ സിങ്‌ താക്കൂറിനു സ്‌ഥാനാര്‍ഥിപദം. മധ്യപ്രദേശിലെ ഭോപ്പാലില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ദിഗ്‌വിജയ്‌ സിങ്ങിനെതിരേയാണ്‌ പ്രഗ്യ മത്സരിക്കുന്നത്‌.
തീവ്രഹിന്ദുത്വ നിലപാടുകളുടെ പേരില്‍ ശ്രദ്ധേയയായ പ്രഗ്യ 2008-ലെ മാലേഗാവ്‌ സ്‌ഫോടനക്കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. കേസ്‌ അന്വേഷിച്ച എന്‍.ഐ.എ. പ്രഗ്യയ്‌ക്കെതിരേ തെളിവില്ലെന്നു വ്യക്‌തമാക്കിയതോടെ കഴിഞ്ഞവര്‍ഷമാണ്‌ കുറ്റവിമുക്‌തയായത്‌. കാവിഭീകരതയ്‌ക്കെതിരേ ശബ്‌ദമുയര്‍ത്തുന്ന കോണ്‍ഗ്രസ്‌ നേതാക്കളില്‍ പ്രമുഖനായ ദിഗ്‌വിജയ്‌ സിങ്ങിനു പ്രഗ്യാസിങ്‌ ശക്‌തയായ എതിരാളിയാണെന്നാണു വിലയിരുത്തപ്പെടുന്നത്‌. തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലെ പരിചയക്കുറവു തിരിച്ചടിച്ചേക്കുമോയെന്നതാണ്‌ ആശങ്ക ഉയര്‍ത്തുന്ന ഘടകം.

Ads by Google
Thursday 18 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW