Wednesday, May 22, 2019 Last Updated 19 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.10 AM

പരാജയം പഴങ്കഥയാക്കാന്‍ കാര്‍ത്തി , ശിവഗംഗയില്‍ രാജാവാകാന്‍ രാജ

uploads/news/2019/04/302354/d7.jpg

കഴിഞ്ഞതവണ കുടിച്ച പരാജയത്തിന്റെ കയ്‌പ്പുനീര്‍ വിജയമധുരമാക്കുമെന്ന ആത്മവിശ്വാസത്തില്‍ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ രണ്ടാംവട്ടം പോരിനിറങ്ങുന്ന കോണ്‍ഗ്രസിലെ കാര്‍ത്തി ചിദംബരത്തിന്‌ ഇത്തവണയും സാഹചര്യം കഠിനം. കൂട്ടിന്‌ ഡി.എം.കെയുണ്ടെങ്കിലും പുതിയ പാര്‍ട്ടികളുടെ സാന്നിധ്യം മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്റെ നെഞ്ചിടിപ്പേറ്റുന്നു. ഒപ്പം അണ്ണാ ഡി.എം.കെ. സഖ്യത്തില്‍ ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്‌. രാജ സ്‌ഥാനാര്‍ഥിയായതോടെ മണ്ഡലത്തില്‍ കാര്‍ത്തി വിയര്‍ക്കുകയാണ്‌.
യു.പി.എ. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം തിരിഞ്ഞുകൊത്തുമെന്ന ആധിയാണ്‌ കഴിഞ്ഞതവണ സ്വയം പിന്മാറി എഴുവട്ടം തന്നെ തുണച്ച ശിവഗംഗയില്‍ മകനെയിറക്കാന്‍ ചിദംബരത്തെ പ്രേരിപ്പിച്ചത്‌. കാര്‍ത്തിയെ നാലാം സ്‌ഥാനത്തേക്കു പിന്തള്ളി അണ്ണാ ഡി.എം.കെയുടെ പി.ആര്‍. സെന്തില്‍നാഥനാണു ലോക്‌സഭ കണ്ടത്‌. ഇത്തവണ രണ്ടും കല്‍പ്പിച്ചാണു കാര്‍ത്തിയുടെ വരവ്‌. കഴിഞ്ഞ തവണ എതിര്‍ചേരിയിലായിരുന്ന ഡി.എം.കെ. നേടിയ 2,46,608 വോട്ട്‌കൂടി അക്കൗണ്ടിലെത്തുമ്പോള്‍ വിജയിക്കാമെന്നാണ്‌ കാര്‍ത്തിയുടെ പ്രതീക്ഷ.
കഴിഞ്ഞ തവണ സെന്തില്‍നാഥന്‍ 4,75,993 വോട്ടും ബി.ജെ.പി. സ്‌ഥാനാര്‍ഥി എച്ച്‌. രാജ 1,33,763 വോട്ടുമാണ്‌ സ്വന്തമാക്കിയത്‌. ഇത്തവണ രണ്ടുപാര്‍ട്ടികളും ഒരുചേരിയില്‍ മത്സരിക്കുമ്പോള്‍ ജയം അനായാസമെന്നാണു രാജയുടെ കണക്കുകൂട്ടല്‍. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം, ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നീ പാര്‍ട്ടികളുടെ സ്‌ഥാനാര്‍ഥികള്‍ അക്കൗണ്ടിലെത്തിക്കുന്ന വോട്ട്‌ ശിവഗംഗയില്‍ വിധി നിര്‍ണയിക്കുമെന്നാണു വിലയിരുത്തല്‍..

Ads by Google
Thursday 18 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW