Thursday, May 23, 2019 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.07 AM

നോത്രെ ദാം തീപിടിത്തം ഇന്ത്യക്കുള്ള മുന്നറിയിപ്പെന്നു വിദഗ്‌ധര്‍

uploads/news/2019/04/302346/in3.jpg

പാരീസ്‌: ഫ്രഞ്ച്‌ തലസ്‌ഥാനമായ പാരീസിലെ വിഖ്യാതമായ നോത്രെ ദാം കത്തീഡ്രലിലുണ്ടായ തീപിടിത്തം ഇന്ത്യക്കുള്ള മുന്നറിയിപ്പാണെന്നു പുരാവസ്‌തു ഗവേഷണവിദഗ്‌ധര്‍. രാജ്യത്തെ എല്ലാ മ്യൂസിയങ്ങളിലും ചരിത്രസ്‌മാരകങ്ങളിലും അഗ്നിബാധ തടയാനുള്ള ആധുനിക സംവിധാനങ്ങളുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അടിയന്തര ഡ്രില്ലുകള്‍ നടത്തണമെന്നും ആവശ്യം.
ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരം ഡ്രില്ലുകള്‍ പൂര്‍ത്തിയാക്കണമെന്ന്‌ ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ മ്യൂസിയം സ്‌പെഷലിസ്‌റ്റ്‌ വിനോദ്‌ ഡാനിയേല്‍ അഭിപ്രായപ്പെട്ടു. കേന്ദ്രതലത്തിലുള്ള ഡ്രില്ലുകള്‍ക്കു പുറമേ സംസ്‌ഥാന തലത്തിലും പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിങ്കളാഴ്‌ച രാത്രിയാണു പുരാതനവും ചരിത്രസ്‌മാരകവുമായ നോത്രെ ദാം കത്തീഡ്രലിന്റെ ഗോപുരങ്ങളും മേല്‍ക്കൂരയും കത്തിനശിച്ചത്‌. 850 വര്‍ഷം പഴക്കമുള്ള പൗരാണിക കെട്ടിടമായിരുന്നു കത്തീഡ്രലിന്റേത്‌.

Ads by Google
Thursday 18 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW