Monday, May 20, 2019 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.07 AM

സൊഹൈല്‍ മുഹമ്മദ്‌ പാക്‌ വിദേശകാര്യ സെക്രട്ടറി

ഇസ്ലാമാബാദ്‌: പാക്‌ നയതന്ത്ര പ്രതിനിധിയും ഇന്ത്യയിലെ പാക്‌ ഹൈക്കമ്മീഷറുമായ സൊഹൈല്‍ മുഹമ്മദ്‌ പാക്‌ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു.
2017 ഓഗസ്‌റ്റിലാണ്‌ ഇന്ത്യയിലെ ഹൈക്കമ്മീഷണറായി സൊഹൈല്‍ എത്തുന്നത്‌. അതിനു തൊട്ടുമുമ്പ്‌ തുര്‍ക്കിയിലെ അംബാസഡറായിരുന്നു. നീണ്ട നയതന്ത്രസേവന വേളയില്‍ വാഷിങ്‌ടണിലും ന്യൂയോര്‍ക്കിലുമടക്കം പ്രവര്‍ത്തിച്ചു.
ചര്‍ച്ചയിലൂടെയേ ഇന്ത്യ- പാക്‌ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകൂ എന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചകള്‍ക്കു തുടക്കമിടാനാകുമെന്നാണു പാകിസ്‌താന്റെ പ്രതീക്ഷയെന്നും ഈയാഴ്‌ച ആദ്യം സൊഹൈല്‍ അഭിപ്രായപ്പെട്ടിരുന്നു.

Ads by Google
Thursday 18 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW