Thursday, May 23, 2019 Last Updated 52 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.44 AM

ഇംഗ്ലണ്ട്‌ ടീമില്‍ ആര്‍ച്ചറില്ല

uploads/news/2019/04/302324/4.jpg

ലണ്ടന്‍: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇംഗ്ലണ്ട്‌ ടീമില്‍ ഓള്‍റൗണ്ടര്‍ ജോഫ്ര ആര്‍ച്ചറിനു സ്‌ഥാനമില്ല. വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന ഏകദിന പരമ്പരയില്‍ കളിച്ച അതേ ടീമില്‍നിന്നു വലിയ മാറ്റങ്ങളില്ലാതെയാണ്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയ്‌ല്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്‌.
അയര്‍ലന്‍ഡ്‌, പാകിസ്‌താന്‍ ടീമുകള്‍ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ ആര്‍ച്ചറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആര്‍ച്ചറിനെ വേണ്ടിവന്നാല്‍ ലോകകപ്പ്‌ ടീമിലെക്കുമെന്നും ഇ.സി.ബി. വ്യക്‌തമാക്കി. ലിയാം പ്ലങ്കറ്റ്‌, മാര്‍ക്‌ വുഡ്‌, ക്രിസ്‌ വോക്‌സ്, ഡേവിഡ്‌ വീലി, ടോം കുറാന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ്‌ ഇംഗ്ലീഷ്‌ പേസര്‍മാര്‍. ഏകദിന റാങ്കിങ്ങില്‍ ഒന്നാംസ്‌ഥാനക്കാരായ ഇംഗ്ലണ്ട്‌ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നേടാനുള്ള സാധ്യത ഇരട്ടിയാണ്‌. ടീം: ഒയിന്‍ മോര്‍ഗാന്‍ (നായകന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ്‌ ബട്ട്‌ലര്‍, ടോം കുറാന്‍, ജോ ഡെന്‍ലി, അലക്‌സ് ഹാലസ്‌, ലിയാം പ്ലങ്കറ്റ്‌, ആദില്‍ റഷീദ്‌, ജോ റൂട്ട്‌, ജാസണ്‍ റോയ്‌, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ്‌ വില്ലി, ക്രിസ്‌ വോക്‌സ്, മാര്‍ക്‌ വുഡ്‌.

Ads by Google
Thursday 18 Apr 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW