Sunday, June 30, 2019 Last Updated 8 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.44 AM

രാജസ്‌ഥാനെ എറിഞ്ഞൊതുക്കി

uploads/news/2019/04/302322/2.jpg

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ രാജസ്‌ഥാന്‍ റോയല്‍സിനെതിരേ പഞ്ചാബ്‌ കിങ്‌സ് ഇലവനു വീണ്ടും ജയം. രാജസ്‌ഥാനില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ നായകന്‍ ആര്‍. അശ്വിന്‍ ജോസ്‌ ബട്ട്‌ലറിനെ മങ്കാഡിങ്ങിലൂടെ പുറത്താക്കിയതു വിവാദമായിരുന്നു.
ഇന്നലെ മങ്കാഡിങ്ങിനു പകരംവീട്ടാനുള്ള ശ്രമത്തിലായിരുന്നു റോയല്‍സ്‌. ആദ്യം ബാറ്റ്‌ ചെയ്‌ത കിങ്‌സ് ഇലവന്‍ ആറ്‌ വിക്കറ്റിന്‌ 182 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത റോയല്‍സ്‌ അവസാന പന്ത്‌ എറിയുമ്പോള്‍ ഏഴിന്‌ 170 റണ്ണെന്ന നിലയിലായിരുന്നു. 11 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 33 റണ്ണുമായി സ്‌റ്റുവര്‍ട്ട്‌ ബിന്നി തകര്‍ത്തടിച്ചു നിന്നെങ്കിലും ടീമിനെ പതനം കാണേണ്ടി വന്നു.
ജയ്‌പുരില്‍ നടന്ന ആദ്യ മത്സരത്തിലും ജയം പഞ്ചാബിനൊപ്പമായിരുന്നു. രാജസ്‌ഥാനായി ഓപ്പണര്‍ രാഹുല്‍ ത്രിപാഠി അര്‍ധ സെഞ്ചുറി (50) നേടിയെങ്കിലും റണ്‍റേറ്റ്‌ നിലനിര്‍ത്താന്‍ സാധിക്കാതിരുന്നത്‌ ടീമിന്‌ വിനയായി. 45 പന്തുകള്‍ നേരിട്ട രാഹുല്‍ നാലു തവണ മാത്രമാണു പന്ത്‌ അതിര്‍ത്തി കടത്തിയത്‌. 17 പന്തില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം തകര്‍ത്തടിച്ച്‌ 23 റണ്ണെടുത്ത ജോസ്‌ ബട്ട്‌ലറെ അരങ്ങേറ്റക്കാരന്‍ അര്‍ഷ്‌ദീപ്‌ സിങ്ങ്‌ പുറത്താക്കി. സഞ്‌ജു സാംസണ്‍ 21 പന്തില്‍ 27 റണ്ണുമായി മടങ്ങി.
വമ്പനടിക്കാരന്‍ ആഷ്‌ടണ്‍ ടേണര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. 20 പന്തില്‍നിന്ന്‌ 26 റണ്ണെടുത്ത നായകന്‍ അജിന്‍ക്യ രഹാനെ 19-ാം ഓവറില്‍ പുറത്തായതും രാജസ്‌ഥാന്‌ തിരിച്ചടിയായി. പഞ്ചാബിനായി അര്‍ഷദീപ്‌, അശ്വിന്‍, മുഹമ്മദ്‌ ഷമി എന്നിവര്‍ രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി.
ഒമ്പത്‌ മത്സരങ്ങളില്‍നിന്ന്‌ 10 പോയന്റുമായി പഞ്ചാബ്‌ നാലാം സ്‌ഥാനത്തെത്തി. എട്ടു മത്സരങ്ങളില്‍ രണ്ടു ജയം മാത്രമുള്ള രാജസ്‌ഥാന്‍ ഏഴാം സ്‌ഥാനത്താണ്‌. ആദ്യം ബാറ്റ്‌ ചെയ്‌ത കിങ്‌സ് ഇലവന്‍ ഓപ്പണര്‍ ലോകേഷ്‌ രാഹുലിന്റെ അര്‍ധ സെഞ്ചുറി മികവിലാണ്‌ 182 റണ്ണെടുത്തത്‌. 47 പന്തില്‍ രണ്ടു സിക്‌സറും മൂന്നു ഫോറുകളുമടക്കം 52 റണ്ണുമായാണു രാഹുല്‍ മടങ്ങിയത്‌. പതിവുപോലെ തകര്‍ത്തടിച്ച ക്രിസ്‌ ഗെയിലിന്റെ വിക്കറ്റാണ്‌ പഞ്ചാബിന്‌ ആദ്യം നഷ്‌ടമായത്‌.
22 പന്തുകളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 30 റണ്ണെടുത്ത ശേഷമാണു ഗെയ്‌ല്‍ മടങ്ങിയത്‌. പിന്നാലെയെത്തിയ മായങ്ക്‌ അഗര്‍വാര്‍ള്‍ 12 പന്തില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 26 റണ്ണെടുത്തു. മൂന്നാം വിക്കറ്റില്‍ രാഹുല്‍ - ഡേവിഡ്‌ മില്ലെര്‍ സഖ്യം 85 റണ്‍ കൂട്ടിച്ചേര്‍ത്തു. 27 പന്തില്‍ രണ്ടു സിക്‌സറും ഫോറുമടക്കം 40 റണ്ണെടുത്ത മില്ലര്‍ അവസാന ഓവറിലാണു പുറത്തായത്‌. അവസാന ഓവറില്‍ നാലു പന്തില്‍ 17 റണ്ണെടുത്ത അശ്വിനാണ്‌ സ്‌കോര്‍ 182 ലെത്തിച്ചത്‌. അശ്വിനാണു മത്സരത്തിലെ താരം.

കിങ്‌സ് ഇലവനെതിരേ
രാജസ്‌ഥാന്‍ റോയല്‍സിന്റെ
സ്‌റ്റുവര്‍ട്ട്‌ ബിന്നിയുടെ ബാറ്റിങ്‌

Ads by Google
Thursday 18 Apr 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW