Monday, July 01, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.44 AM

കരുതല്‍ താരങ്ങളായി പന്തും റായിഡും

uploads/news/2019/04/302320/0.jpg

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചില്ലെങ്കിലും ഋഷഭ്‌ പന്ത്‌, അമ്പാട്ടി റായിഡു, നവ്‌ദീപ്‌ സെയ്‌നി എന്നിവരെ കരുതല്‍ താരങ്ങളായി തെരഞ്ഞെടുത്തു. ഖലീല്‍ അഹമ്മദ്‌, ആവേഷ്‌ ഖാന്‍, ദീപക്‌ ചാഹാര്‍ എന്നിവര്‍ നെറ്റ്‌ ബൗളര്‍മാരായി ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കു പോകും.
അവശ്യം വന്നാല്‍ ഇവരെയും കരുതല്‍ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്‌.കെ. പ്രസാദ്‌ വ്യക്‌തമാക്കി. ലോകകപ്പിനു തയാറെടുക്കുന്നതിന്റെ ഭാഗമായി കളിക്കാരുടെ ശാരീരിക ക്ഷമത തെളിയിക്കുന്ന യോ-യോ ടെസ്‌റ്റ് ഉണ്ടായിരിക്കില്ലെന്നും എം.എസ്‌.കെ. പ്രസാദ്‌ വ്യക്‌തമാക്കി. ഐ.പി.എല്‍. ക്രിക്കറ്റിന്റെ 12-ാം സീസണ്‍ അവസാനിച്ചു ദിവസങ്ങള്‍ക്കു ശേഷമാണ്‌ ടീം ഇന്ത്യ യാത്ര തിരിക്കുന്നത്‌. ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സതാംപ്‌ടണിലാണ്‌.
ലോകകപ്പ്‌ ടീമിലുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റാല്‍ ഋഷഭ്‌ പന്തോ അമ്പാട്ടി റായിഡുവോ ടീമിലെത്തും. ബൗളര്‍മാരില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റാല്‍ നവ്‌ദീപ്‌ സെയ്‌നിയും ലോകകപ്പില്‍ കളിക്കും. ഫോമില്‍ കളിക്കുന്ന അമ്പാട്ടി റായിഡു, ഋഷഭ്‌ പന്ത്‌ എന്നിവരെ ലോകകപ്പ്‌ ടീമിലേക്കു പരിഗണിക്കാത്തതു വന്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തി.

Ads by Google
Thursday 18 Apr 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW