Wednesday, July 17, 2019 Last Updated 8 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.44 AM

ത്രീ ഡി കണ്ണട: റായിഡുവിനെതിരേ നടപടിയില്ല

uploads/news/2019/04/302319/5.jpg

ന്യൂഡല്‍ഹി: അമ്പാട്ടി റായിഡുവിന്റെ പരിഹാസം നിറഞ്ഞ ട്വീറ്റിനെതിരേ നടപടിയുണ്ടാകില്ലെന്ന്‌ ബി.സി.സി.ഐ. ലോകകപ്പ്‌ മത്സരങ്ങള്‍ കാണാന്‍ ത്രീ ഡി കണ്ണടകള്‍ വാങ്ങുമെന്നായിരുന്നു റായിഡുവിന്റെ ട്വീറ്റ്‌.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്നു റായിഡുവിനെ ഒഴിവാക്കിയതു വിവാദമായിരുന്നു. ഓള്‍റൗണ്ടര്‍ കൂടിയായ വിജയ്‌ ശങ്കറിനെയാണു റായിഡുവിനെക്കാള്‍ സെലക്ഷന്‍ കമ്മിറ്റി താല്‍പര്യപ്പെട്ടത്‌. ബാറ്റിങ്‌, ബൗളിങ്‌, ഫീല്‍ഡിങ്‌ എന്നീ മേഖലകളില്‍ കേമനായ വിജയ്‌ ശങ്കറിനെ (ത്രീ ഡയമെന്‍ഷണല്‍) പല രീതിയില്‍ പ്രയോജനപ്പെടുത്താമെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്‌.കെ. പ്രസാദ്‌ പറഞ്ഞു. ലോകകപ്പ്‌ മത്സരങ്ങള്‍ കാണാന്‍ പുതിയ ത്രീ ഡി കണ്ണടകള്‍ വാങ്ങിയതായി ട്വിറ്ററിലൂടെയാണു റായിഡു പരിഹസിച്ചത്‌. റായിഡുവിന്റെ ട്വീറ്റ്‌ ശ്രദ്ധയില്‍പ്പെട്ടെന്നും ടീമില്‍നിന്ന്‌ ഒഴിവാക്കിയതിലുള്ള നിരാശ മാത്രമാണിതെന്നും ബി.സി.സി.ഐയുടെ മുതിര്‍ന്ന അംഗം പറഞ്ഞു.
റായിഡുവിന്റെ വികാരം മനസിലാക്കുന്നു; പക്ഷേ നിരാശപ്പെടേണ്ടതില്ല. ലോകകപ്പ്‌ മത്സരങ്ങള്‍ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കളിക്കാരുടെ വൈകാരികമായ പ്രസ്‌താവനകളെ ബോര്‍ഡ്‌ ഗൗരവമായി കാണാറില്ല. വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന പരമ്പരയില്‍നിന്ന്‌ തന്നെ ഒഴിവാക്കുകയാണെന്ന്‌ അറിഞ്ഞില്ലെന്ന്‌ കര്‍ണാടക മലയാളി കരുണ്‍ നായരും ഇംഗ്ലണ്ടിനെതിരേ പരമ്പരയ്‌ക്കുള്ള ടീമില്‍നിന്ന്‌ ഒഴിവാക്കിയതില്‍ മുരളി വിജയും പരസ്യമായി നിരാശ പ്രകടിപ്പിച്ചിരുന്നു.

Ads by Google
Thursday 18 Apr 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW