Tuesday, May 21, 2019 Last Updated 7 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 08.50 PM

രണ്ടു കോടി നല്‍കിയാലും 'മേയ്ക്കപ്പ് പറ്റില്ല': ഫെയര്‍നെസ് ക്രീം പരസ്യം 'തള്ളി' സായ് പല്ലവി


Sai Pallavi

പ്രേമം സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയില്‍ മുഴുവന്‍ താരമായ നടിയാണ് സായി പല്ലവി. ഫഗദ്് ഫാസിലിനൊപ്പം അഭിനയിച്ച പുതിയ ചിത്രം അതിരന്‍ തീയറ്ററുകളില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കെയാണ് നടി വീണ്ടും വാര്‍ത്തകളിന്‍ ഇടം പിടിക്കുന്നത്. കോടികള്‍ വാഗ്ദാനമായി നടിയെ സമീപിച്ച സൗന്ദര്യ വര്‍ധക ക്രീം ബ്രാന്‍ഡിനോട് താനില്ലെന്നു പറഞ്ഞുവെന്നാണ് സിനിമാ ലോകത്തുനിന്നും ലഭിക്കുന്ന സൂചനകള്‍. അഭിനയിക്കുമെങ്കില്‍ രണ്ടുകോടിവരെ നല്‍കാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതു സബന്ധിച്ചു ഔദ്യോദിഗ വിവരങ്ങളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല.

സിനിമയ്ക്ക് അകത്തും പുറത്തും മേക്ക്അപ്പ് തീരെ ഉപയോഗിക്കാത്ത നടിയാണ് സായി പല്ലവി. കഥാപാത്രത്തിനു അത്രയും നിര്‍ബന്ധമാണെങ്കില്‍ മാത്രമാണ് സായി പല്ലവി കുറച്ചെങ്കിലും മേക്ക് അപ്പ് ഉപയോഗിക്കുക. ഒരു മാധ്യമത്തിലൂടെ നിലപാടു പുറത്തു വന്നതുമുതല്‍ താരത്തിന്റെ നിലപാടിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍. വിഷയത്തെ സംബന്ധിച്ച് പ്രതികരണത്തിനു സായി പല്ലവി തയ്യാറായിട്ടില്ല
സൂര്യക്കൊപ്പം എന്‍.ജി.കെ യും റാണ ദഗ്ഗുപതിക്കൊപ്പം അഭിനയിക്കുന്ന വിരാടപര്‍വവുമായി സായി പല്ലവിയുടെ പുതിയ ചിത്രങ്ങള്‍.

Ads by Google
Ads by Google
Loading...
TRENDING NOW