Thursday, July 18, 2019 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 06.29 PM

അടിയന്തിര ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോയ പിഞ്ചു കുഞ്ഞിനെതിരെ വര്‍ഗീയ പരാമര്‍ശം: യുവാവിനെതിരെ പോലീസ് കേസെടുത്തു

Communal reference,  Binil

കൊച്ചി: അടിയന്തിര ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സില്‍ കൊണ്ടുപോയ പിഞ്ചു കുഞ്ഞിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. മംഗളൂരുവില്‍ നിന്ന് 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കാണ് ആംബുലന്‍സില്‍ എറണാകുളത്ത് ചൊവ്വാഴ്ച എത്തിച്ചത്. കേരളം കൈകോര്‍ത്ത് ആംബുലന്‍സിനായി വഴിയൊരുക്കിയപ്പോള്‍ ഈ വിഷയത്തില്‍ ഫെയ്‌സ്ബുക്കില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ഇയാള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പിഞ്ചു കുഞ്ഞിനെ 'ജിഹാദിയുടെ വിത്ത്' എന്ന് പറഞ്ഞാണ് ബിനില്‍ പോസ്റ്റിട്ടത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. ബിനിലിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.

കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ ഹൃദയത്തിന്റെ തകരാര്‍ ഗുരതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. വിശദ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഹൃദയ ശസ്ത്രക്രിയ തീരുമാനിക്കൂ.

'കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയമിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. സമാനമായ പോസ്റ്റ് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. വിവാദമായതോടെ രക്ഷപ്പെടാന്‍ ശ്രമം നടത്തുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW