Friday, June 14, 2019 Last Updated 33 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 03.37 PM

എന്റെ ജീവിതത്തില്‍ എല്ലാം നേരത്തേയായിരുന്നു... സ്‌കൂളില്‍ പഠിക്കുമ്പോഴേ സെലിബ്രിറ്റിയായി, അതിനു പിന്നാലെ വിവാഹം, ഒപ്പം പഠിച്ച പലരുടെയും കല്ല്യാണംകൂടി കഴിഞ്ഞിട്ടില്ല: അമൃതാ സുരേഷ് പറയുന്നു.

uploads/news/2019/04/302241/amrita-suresh.jpg

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രയങ്കരിയായി മാറിയ ചലചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. 2010ല്‍ ചാനലില്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. 2016ല്‍ അവര്‍ വിവാഹ മോചനം നേടുകയും ചെയ്തു.

തന്റെ ചെറു പ്രായത്തില്‍ തന്നെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം തളര്‍ത്തിയിരുന്നു. ജീവിത സാഹചര്യങ്ങള്‍ പാവം അമൃതയില്‍ നിന്നും കരുത്തുള്ളവളാക്കിയതെങ്ങനെയെന്ന് അമൃത സുരേഷ് വെളിപ്പെടുത്തിയിരിക്കുകയാണ്.

എനിക്കൊപ്പം സ്‌കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല. എന്റെ ജീവിതത്തില്‍ എല്ലാം നേരത്തെയാണ് വന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴേ സെലിബ്രിറ്റിയായി. അതിനു പിന്നാലെയായിരുന്നു വിവാഹം. പിന്നാലെ കുഞ്ഞു വന്നു. പക്ഷേ എനിക്കൊരു കാര്യം ഉറപ്പിച്ച് പറയാനാകും എന്റെ മകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും എന്നെ തിരിച്ചറിയില്ലായിരുന്നു. അമൃത എത്ര മാറിപ്പോയി, ബോള്‍ഡ് ആയി, നന്നായി സംസാരിക്കുന്നല്ലോ എന്നൊക്കെ കേള്‍ക്കാറുണ്ട്. അതെല്ലാം എന്റെ മകള്‍ക്കു വേണ്ടിയായിരുന്നു.

ഓരോ കുഞ്ഞുങ്ങളും ചിത്രശലഭങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ മകളും അങ്ങനെ പാറിനടക്കണം. അമ്മ എന്ന നിലയില്‍ അങ്ങനെയൊരു ലോകം അവള്‍ക്കു തീര്‍ക്കാനുള്ള ബാധ്യത എനിക്കുണ്ടെന്നു തോന്നി. അവളുടെ അമ്മ വിഷാദയായ ഒരു കഴിവുമില്ലാത്ത ഒരാളാണ് എന്ന പറച്ചില്‍ കേട്ട് വളരരുത് എന്ന് തീരുമാനിച്ചു. അങ്ങനെയൊരു തോന്നല്‍ മാത്രമാണ് ജീവിതത്തിലേക്ക് മുന്നോട്ടു നയിച്ചത്. പിന്നെ അച്ഛനും അമ്മയും അനുജത്തിയും കുറേ നല്ല ബന്ധങ്ങളും കൂടി കൈപിടിച്ചപ്പോള്‍ മറ്റെല്ലാ പ്രതിസന്ധികളും സങ്കടങ്ങളും ഇല്ലാതെയായി.'' -അമൃത.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW