Thursday, June 20, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.40 PM

വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയ മാനിന്റെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

uploads/news/2019/04/302228/deer.jpg

മെല്‍ബണ്‍: വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയ മാനിന്റെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം. ഭാര്യക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിന് സമീപത്തെ വംഗരാട്ട എന്ന സ്ഥലത്താണ് 46കാരായ ദമ്പതികള്‍ക്ക് അപകടം സംഭവിച്ചത്.

വീട്ടുടമ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. എയര്‍ലിഫ്റ്റ് ചെയ്താണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

മാനിന് തീറ്റ കൊടുക്കുന്നതിനിടെയാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെയും ആക്രമിക്കുകയായിരുന്നു. ഇവരുടെ 16 വയസ്സുകാരന്‍ മകനാണ് യുവതിയെ രക്ഷിച്ചത്. ആറുവര്‍ഷമായി ഇവര്‍ വളര്‍ത്തുന്ന മാനാണ് ആക്രമിച്ചത്.

മാന്‍ മനുഷ്യനെ ആക്രമിക്കുന്ന സംഭവം അത്യപൂര്‍വമാണെന്ന് വന്യമൃഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.

Ads by Google
Wednesday 17 Apr 2019 01.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW