Tuesday, May 21, 2019 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.10 PM

വെന്യുവിന്റെ ബുക്കിങ് ആരംഭിച്ചു ; ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്യുവി എത്തുന്നത് മെയ്യില്‍

 hyundai venue bookings open at dealer level

ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്യുവിയായ വെന്യുവിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 17-ന് ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ പുറത്തിറക്കുന്ന ഈ വാഹനം മേയ് പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

50,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഡീലര്‍ഷിപ്പുകളില്‍ ബുക്കിങ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഹ്യുണ്ടായിയുടെ സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10 എന്നീ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ വാഹനവും ഒരുക്കിയിരിക്കുന്നത്.

അടിസ്ഥാന മോഡല്‍ മുതല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ വാഹനത്തിലുണ്ട്. 33 പുതിയ സവിശേഷതകള്‍ അടങ്ങിയ ബ്ലൂലിങ്ക് സംവിധാനമാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത.

സുരക്ഷിതത്വം, സൗകര്യം, വെഹിക്കിള്‍ മാനേജ്‌മെന്റ് റിലേഷന്‍ഷിപ്പ് സര്‍വീസ് തുടങ്ങിയ 10 സേവനങ്ങള്‍ ഇന്ത്യയിലെ ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തതാണ്.

ഐ20-യിലെയും ക്രെറ്റയിലെയും നല്‍കിയിരിക്കുന്നതിനോട് സാമ്യമുള്ള ഡാഷ്‌ബോര്‍ഡാണ് വെന്യുവിലെയും. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നു.

ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, അലുമിനിയം ഫിനിഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ അലങ്കരിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW