Sunday, May 19, 2019 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.07 PM

റേഞ്ച് റോവര്‍ എസ്.യു.വി സ്വന്തമാക്കി സഞ്ജയ് ദത്ത് ; വില മൂന്ന് കോടി

actor sanjay dutt brings home new range rover

ബ്രിട്ടീഷ് ബ്രാന്‍ഡായ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ എസ്.യു.വി സ്വന്തമാക്കി ബോളിവുഡ് താരം സഞ്ജയ് ദത്ത്. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന എസ്.വി ഓട്ടോബയോഗ്രഫി ഡൈനാമിക് മോഡലാണിതെന്നാണ് സൂചന.

ഏകദേശം മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന റേഞ്ച് റോവറിന് 4545 എന്ന ഇഷ്ട നമ്പറും സഞ്ജയ് ദത്ത് സ്വന്തമാക്കിയിട്ടുണ്ട്. MH-02-FE-4545 എന്നതാണ് വാഹനത്തിന്റെ നമ്പര്‍.

റേഞ്ച് റോവറിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് സഞ്ജയ് ദത്ത് തന്നെയാണ് വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്.

മെറ്റാലിക് വൈറ്റ് നിറത്തിലുള്ളതാണ് ഈ റേഞ്ച് റോവര്‍ എസ്.യു.വി. 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്. 558 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

5.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്തുന്ന റേഞ്ച് റോവറിന് മണിക്കൂറില്‍ 225 കിലോമീറ്ററാണ് പരമാവധി വേഗത. ഫെരാരി 599 ജിടിഒ, ബിഎംഡബ്ല്യു 7 സീരീസ്, ഔഡി ക്യു7, റോള്‍സ് റോയ്സ് ഗോസ്റ്റ് തുടങ്ങിയ അത്യാഡംബര മോഡലുകളും സഞ്ജയ് ദത്തിന്റെ ഗാരേജിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW