Tuesday, May 21, 2019 Last Updated 55 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 12.58 PM

അസുസ് ഒഎംജി ഡെയ്‌സ് സെയില്‍ ; ഫ്‌ലിപ്കാര്‍ട്ടില്‍ വന്‍ വിലക്കിഴിവ്

asus omg days sale on flipkart

അസുസ് സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്. അസുസ് ഒഎംജി ഡെയ്‌സ് സെയിലിന്റെ ഭാഗമായി ഫ്‌ലിപ്കാര്‍ട്ടില്‍ അസുസ് സെന്‍ഫോണ്‍ 5Z, അസുസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M2, അസുസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M, അസുസ് സെന്‍ഫോണ്‍ ലൈറ്റ് L1 അടക്കമുളള ഫോണുകള്‍ക്ക് വിലക്കിഴിവ് ലഭിക്കും.

വിലക്കിഴിവിനു പുറമേ നോ കോസ്റ്റ് ഇഎംഐ സൗകര്യവും ആക്‌സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം ഡിസ്‌കൗണ്ടുമുണ്ട്.

അസുസ് സെന്‍ഫോണ്‍ 5Z ന്റെ മൂന്നു സ്റ്റോറേജ് വേരിയന്റുകള്‍ക്കും 3,000 രൂപ വിലക്കിഴിവുണ്ട്. 6GB+64GB വേരിയന്റ് 21,999 രൂപയ്ക്കും 6GB+128GB വേരിയന്റ് 24,999 രൂപയ്ക്കും 8GB+256GB 28,999 രൂപയ്ക്കും ലഭിക്കും.

അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 ന്റെ 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡല്‍ 7,999 രൂപയ്ക്ക് വാങ്ങാം. 4GB+64GB വേരിയന്റിന് 9,999 രൂപയും 6GB+64GB മോഡലിന് 11,999 രൂപയുമാണ് വില.

അസുസ് സെന്‍ഫോണ്‍ ലൈറ്റ് L14,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാം. അസുസ് സെന്‍ഫോണ്‍ മാക്‌സ് M2 വിന്റെ രണ്ടു വേരിയന്റുകള്‍ക്കും 500 രൂപ വിലക്കിഴിവുണ്ട്. 3GB+32GB 7,999 രൂപയ്ക്കും 4GB+64GB 9,999 രൂപയ്ക്കും ലഭിക്കും. ഏപ്രില്‍ 15 മുതല്‍ 18 വരെയാണ് അസുസ് ഒഎംജി ഡെയ്‌സ് സെയില്‍.

Ads by Google
Ads by Google
Loading...
TRENDING NOW