Monday, April 22, 2019 Last Updated 52 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 12.48 PM

20 ലക്ഷം ക്രിസ്റ്റലുകള്‍ പതിപ്പിച്ച് ലംബോര്‍ഗിനി

russian instagram model covers lamborghini with 2 million swarovski crystals

റഷ്യന്‍ മോഡലായ ഡാരിയ റാഡിനോവയുടെ ലംബോര്‍ഗിനി അവന്റഡോര്‍ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് വാഹനപ്രേമികള്‍. 20 ലക്ഷം ക്രിസ്റ്റലുകള്‍ പതിച്ചാണ് ഡാരിയ തന്റെ ലംബോര്‍ഗിനിയെ മനോഹരമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലണ്ടനിലാണ് ഈ കാര്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടത്. ക്രിസ്റ്റല്‍ പതിച്ച ലംബോര്‍ഗിനിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

എകദേശം 2.7 ലക്ഷം പൗണ്ട് വില വരുന്ന അവന്റഡോറിലാണ് ഡാരിയ ക്രിസ്റ്റല്‍ പതിച്ചത്. 20 ലക്ഷം സരോസ്‌കി ക്രിസ്റ്റലുകളാണ് ഈ വാഹനത്തില്‍ പിടിപ്പിച്ചിരിക്കുന്നത്.

രണ്ടു മാസം നീണ്ട 700 മണിക്കൂര്‍ അധ്വാനത്തിന്റെ ഫലമാണ് ഈ ലംബോര്‍ഗിനി എന്ന് ഡാരിയ പറയുന്നു. തന്റെ മേഴ്‌സിഡീസ് ബെന്‍സില്‍ 13 ലക്ഷം രൂപ മുടക്കി ക്രിസ്റ്റല്‍ പതിച്ചതോടെയാണ് ഡാരിയ ഇന്‍സ്റ്റഗ്രാമിലെ താരമാകുന്നത്. കൂടാതെ തന്റെ ലംബോര്‍ഗിനി ഹുറകാനിലും ഡാരിയ ക്രിസ്റ്റല്‍ പതിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW