Friday, July 12, 2019 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 12.01 PM

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ കെ പി കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ ദമ്മാം മീഡിയഫോറം അനുശോചനം രേഖപ്പെടുത്തി

uploads/news/2019/04/302206/Gulf170419k.jpg

ദമ്മാം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ പി കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ ദമ്മാം മീഡിയഫോറം അനുശോചനം രേഖപ്പെടുത്തി.

സീനിയർ ജർണലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടറി,പത്രപ്രവർത്തകയൂണിയൻ സ്റ്റേറ്റ് ക്രഡൻഷ്യൽ കമ്മിറ്റി ചെയർമാൻ, പ്രസ് അക്കാദമി എക്സിക്യുട്ടീവ് അംഗം, അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം മലയാള മാധ്യമ ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി സ്ഥാനം നേടിയ ആളായിരുന്നു വെന്ന് ദമ്മാം മീഡിയഫോറം അനുശോചനസന്ദേശത്തിൽ അറിയിച്ചു.

നര്‍മ്മം കലര്‍ന്ന സാമൂഹിക വിമർശനങ്ങളിലൂടെ സമൂഹത്തിൻറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു വേണ്ടി ശബ്‌ദിച്ചും ചരിത്ര ദൗത്യങ്ങൾ ഏറ്റെടുക്കുമ്പോൾ കാമ്പും കരുത്തുമുള്ള ധിഷണാ ശാലിയായും എഴുത്തിനെ ഉപയോഗപ്പെടുത്തിയ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പ്രസിഡണ്ട് ചെറിയാൻ കിടങ്ങന്നൂർ ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത് ട്രഷറർ നൗഷാദ് ഇരിക്കൂർ എന്നിവർ അനുസ്മരിച്ചു.

ചെറിയാൻ കിടങ്ങന്നൂർ

Ads by Google
Wednesday 17 Apr 2019 12.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW