Thursday, July 04, 2019 Last Updated 45 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 11.38 AM

ദമാമിൽ ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി കെ. എം . മാണി അനുസ്മരണം സംഘടിപ്പിച്ചു

uploads/news/2019/04/302202/Gulf170419j.jpg

ദമ്മാം : കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെ കേരളാ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന് , സ്വന്തം ജീവിതം തന്നെ ചരിത്രമാക്കി മാറ്റിയ അന്തരിച്ച കെ. എം . മാണി എം . എൽ എ യ്ക്ക് കോട്ടയം ജില്ലാ കമ്മിറ്റി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബിനു പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം ഒഐസിസി ദമ്മാം റീജിയണൽ ആക്ടിങ് പ്രസിഡന്റ് ഹനീഫ റാവുത്തർ ഉദ്‌ഘാടനം ചെയ്തു .ഭരണരംഗത്തും നിയമസഭാ രംഗത്തും നിരവധി റെക്കോഡുകള്‍ക്ക്‌ ഉടമയായിരുന്ന മാണി സാറിന്റെ വിയോഗം കേരളത്തിലെ ജനാധിപത്യമതേതര ശക്തികൾക്ക് കനത്ത നഷ്ടം ആണ് സൃഷ്ടിച്ചിരിക്കുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു .

ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് അബ്ദുൾ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി .ഭരണാധികാരിയെന്ന നിലയിൽ കർഷകരുടെയും , തൊഴിലാളികളുടെയും , സാധാരണക്കാരായ ജനങ്ങളുടെയും ക്ഷേമത്തിനായി ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു മാണി സാറെന്നു അദ്ദേഹം അനുസ്മരിച്ചു . ആലിക്കുട്ടി ഒളവട്ടൂർ ( കെ എം സി സി ) , , എബ്രഹാം മാത്യു ( നൊറാക്ക് ), റൗഫ് ചാവക്കാട് ( പ്രവാസി സാംസ്‌കാരിക വേദി ) തുടങ്ങിയവരും മാണി സാറിന്റെ വിയോഗത്തിൽ ബാഷ്പാഞ്ജലികളർപ്പിച്ചു സംസാരിച്ചു . ഒഐസിസി ഭാരവാഹികളായ ചന്ദ്രമോഹൻ , ഷംസ് കൊല്ലം , നിസാർ മാന്നാർ , ഡെന്നീസ് ഡൊമിനിക്, ശ്യാം പ്രകാശ് , പ്രസാദ് രഘുനാഥ് , അലി പെരുമ്പാവൂർ , ഷമീർ , അബ്ബാസ് തറയിൽ , ,

ലാൽ അമീൻ , ഹമീദ് മരക്കാശ്ശേരി , സക്കീർ പറമ്പിൽ , ഷെറീഫ്‌ ഖാൻ , റഫീഖ് യൂസഫ് , ലിജോ ജോർജ് , ഫൈസൽ ഷെറീഫ്‌ , സിറാജ് ആലുവ, ഡോക്ടർ സിന്ധു ബിനു , ഷിജില ഹമീദ് , സഫിയ അബ്ബാസ്, എന്നിവരും മാണി സാറിന് പ്രണാമങ്ങളർപ്പിച്ചു സംസാരിച്ചു .
അനുസ്മരണ സമ്മേളനത്തിന് ജോസൻ ജോർജ്ജ് സ്വാഗതവും ജോയ് തോമസ് നന്ദിയും പറഞ്ഞു .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 17 Apr 2019 11.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW