Wednesday, May 22, 2019 Last Updated 53 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 11.10 AM

സാംസങ് ഗ്യാലക്സി എ70 ഉടൻ ഇന്ത്യയിലേക്ക്

samsung galaxy a70 spotted listed on india site

സാംസങ് ഗ്യാലക്സി എ70 ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് സൂചന. കമ്പനിയുടെ ഇന്ത്യൻ വെബ്സൈറ്റിൽ ഫോൺ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഫോണിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാർച്ചിലാണ് സാംസങ് ഗ്യാലക്സി എ 70 കമ്പനി പുറത്തിറക്കിയത്.

ചൈനയിലെ കമ്പനിയുടെ വെബ്സൈറ്റിൽ 6 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുളള വേരിയന്റിന്റെ വില 2999 യുവാൻ (ഏകദേശം 30,000 രൂപ) ആണ് നൽകിയിരിക്കുന്നത്. 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുളള മോഡലിന് 3299 യുവാൻ (ഏകദേശം 34,000 രൂപ) ആണ് വില.

മിഡ് ബജറ്റ് സമാർട്ഫോണായ ഗ്യാലക്സി എ70 യ്ക്ക് ഇൻഫിനിറ്റി യു നോച്ച് ഡിസ്‌പ്ലേയാണ്. ഓൺ സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, ട്രിപ്പിൾ പിൻ ക്യാമറ ലഭ്യമാണ്. 25 w ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടു കൂടിയ 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ. 1080x2400 പിക്സൽ റെസല്യൂഷനുള്ള 6.70 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയാണ് ഇതിന്. 1.7GHz ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 675 പ്രൊസസറാണ് സാംസഗ് ഗാലക്സി എ 70 അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, ബ്ലൂ, കോറൽ, വൈറ്റ് നിറങ്ങളിൽ ലഭ്യമാണ്.

Ads by Google
Wednesday 17 Apr 2019 11.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW